മലപ്പുറം: വാൽപ്പാറയിൽ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് കാരണമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിചയക്കുറവും ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതുമാണ് അപകടത്തിന് കാരണം. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലായതിനാല്‍ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുത്താലേ സംഭവത്തിൽ കൂടുതല്‍ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.




