ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയന്ന് അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കർണാടക ഹൈക്കോടതിയിൽ. കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അച്ഛന് അുവദിക്കുന്നില്ലെന്നും, താൽപര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുവെന്നാണ് കാജലിന്ർറെ വാദം. ആവശ്യം പരിഗണിച്ച കർണാടക ഹൈക്കോടതി വൈറ്റ്ഫീൽഡ് പൊലീസിൽ യുവതിക്ക് സംരക്ഷണം നൽകാൻ നിർദേശം നല്കി.






