പത്തനംതിട്ട: തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച് പത്തനംതിട്ട ചന്ദനപ്പള്ളി. മെയ് 7, 8 തീയതികളിലാണ് പള്ളിയിൽ പ്രധാന പെരുന്നാള്‍ നടക്കുന്നത്. വെടിക്കെട്ട് മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 15 പേര് മരണപ്പെട്ടിരുന്നു.




