Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫോൺ നൽകാത്തതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടക: ഓൺലൈൻ ഗെയിം കളിക്കാൻ അമ്മ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് ദാരുണ സംഭവം. സമർഥ് (14) ആണ് മരിച്ചത്. കുട്ടി ‘ഫ്രീ ഫയർ’ ഗെയിമിനോട് അതിയായ ആശക്തിയുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മൊബൈൽ ഉപയോഗം കുറയ്ക്കാനും ഗെയിം കളി നിർത്താനുമായി വീട്ടുകാർ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും അമ്മ ഗെയിം കളിക്കരുതെന്ന് നിർദേശിച്ചതിനെ തുടർന്ന് വിഷമിച്ച സമർഥ് മുറിയിൽ കയറി അമ്മയുടെ സാരിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

സംഭവത്തിൽ ഹുബ്ബള്ളി കേശ്വാപുർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഹുബ്ബള്ളി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Tags :

Recent News

Advertisement
WhiteswanTV Footer