കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ യുവാവിന് സൂര്യതാപമേറ്റു. കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ബൈക്കിൽ പോകുമ്പോളായിരുന്നു സൂര്യതാപമേറ്റത്. അബ്ദുൽ ജലീലിന്റെ രണ്ട് കൈകളിലും കാലിലും ഗുരുതരമായ പൊള്ളലുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ എല്ലാരും ജാഗ്രത പാലിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേർക്ക് സൂര്യതാപമേൽക്കുന്നുണ്ട്. ചൂട് സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അറിയിപ്പുണ്ട്.







