Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

മലപുറം: മലപ്പുറം തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്. പാമ്പിനെ കുപ്പിയിലാക്കിയാണ് യുവാവ് ആശുപത്രിയിലെത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ യുവാവ് പാമ്പിൻ്റെ ഫോട്ടോ എടുത്ത് സ‍ർപ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സർപ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. യുവാവിന് ചികിത്സ നൽകി. ആരോ​ഗ്യനില തൃപ്തികരമാണ്
Read more

രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണു, ഭാര്യയെ കൊണ്ട് ആംബുലൻസ് വൃത്തിയാക്കിപ്പിച്ചു

ഭോപ്പാൽ: രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണതിനെത്തുടർന്ന് രോ​ഗിയുടെ ഭാര്യയെ നിർബന്ധിച്ച് ആംബുലൻസ് വൃത്തിയാക്കിപ്പിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് ആംബുലൻസ് ഡ്രൈവറിനെയും എമർജൻസി ടെക്നീഷനെയും അധികൃതർ പിരിച്ച് വിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read more

തൃശ്ശൂരിൽ പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശ്ശൂർ: പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് മിന്നലേറ്റത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലേറ്റത്. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read more

വെള്ളം കോരുന്ന കയറിൽ ശംഖുവരയൻ; സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കിണറ്റിൽ നിന്ന് വെള്ളം കോരുന്ന കയറിൽ ശംഖുവരയന്‍ തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. ള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോളാണ് പാമ്പിനെ കണ്ടെത്തിയത്. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. പലയിടങ്ങളിലും പാമ്പ് കടിയേറ്റ് മരണം സംഭവിക്കുന്നുണ്ട്.
Read more

പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളിയും

എറണാകുളം: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ് കടമറ്റം പള്ളി. വെടിക്കെട്ടിനായി മാറ്റിവെച്ച തുക സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കും. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് തീരുമാനം. കടമറ്റം പള്ളിക്ക് മുൻപ് ചന്ദനപ്പള്ളി, പുതുപ്പള്ളി, ആർപ്പൂക്കര എന്നിവിടങ്ങളിലും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍. ഏപ്രില്‍ 21നാണ് നാടിനെ നടുക്കിയ വെടിക്കെട്ട് അപകടം ഉണ്ടാകുന്നത്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന […]
Read more

2250 കോടി രൂപയുടെ മൂലധന സമാഹരണവുമായി ആക്സിസ് ഫിനാന്‍സ്

കൊച്ചി: ആക്സിസ് ബാങ്കിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ആക്സിസ് ഫിനാന്‍സ് ലിമിറ്റഡ് 2250 കോടി രൂപയുടെ പ്രാഥമിക മൂലധന സമാഹരണം നടത്തുന്നു. പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കേദാരാ ക്യാപിറ്റലില്‍ നിന്ന് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ വഴി സമാഹരിക്കുന്ന 750 കോടി രൂപയും, ആക്സിസ് ബാങ്കില്‍ നിന്നുള്ള 1500 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂവും ഇതില്‍ ഉള്‍പ്പെടുന്നു. ആക്സിസ് ഫിനാന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. ആദ്യമായാണ് പുറമെ നിന്നുള്ള നിക്ഷേപകനില്‍ നിന്ന് […]
Read more

മരിച്ചുപോയ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വൃദ്ധൻ

ഒഡിഷ: ഒഡിഷയിലെ കീയോഞ്ചാൽ ജില്ലയിൽ മരിച്ചുപോയ സഹോദരിയുടെ അസ്ഥിക്കൂടവുമായി ബാങ്കിലെത്തി വൃദ്ധൻ. സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ ബാക്കി ഉണ്ടായിരുന്ന തുക പിൻവലിക്കാൻ എത്തിയ ജിതു മുണ്ടയ്ക്ക് പണം നൽകാൻ അധികൃതർ ഉപാധികൾ വെച്ചു. പണം പിൻവലിക്കാൻ എത്തിയ വൃദ്ധനോട് അക്കൗണ്ട് ഉടമ നേരിട്ട് വരണം അല്ലെങ്കിൽ പണത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകൾ വേണമെന്നാണ് ബാങ്ക് മാനേജർ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് മറ്റ് മാർഗമില്ലാതെ അദ്ദേഹം അസ്ഥിക്കൂടവും ചുമന്ന് ബാങ്കിൽ എത്തിയത്. രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ സഹോദരി […]
Read more

എറണാകുളം ആർ.ടി. ഓഫീസിൽ പെറ്റിപ്പൂരം; ആദ്യദിനം കിട്ടിയത് 12.5 ലക്ഷം

എറണാകുളം: “ഒരു ചെറിയ പെറ്റിയല്ലേ, അത് അടച്ച് തീർത്തേക്കാം” എന്ന ധാരണയോടെ അദാലത്തിനെത്തിയ വാഹന ഉടമകൾ കാക്കനാട് എൻഫോഴ്‌സ്മെന്റ് ആർ.ടി ഓഫീസിൽ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. വാഹന നമ്പർ കംപ്യൂട്ടറിൽ പരിശോധിച്ചപ്പോൾ ചിലർക്കു 10 ചെലാനുകളും, ചിലർക്കു 30-ഉം, ഒരാൾക്ക് 60 വരെ നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി കണ്ടെത്തി. ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് വ്യക്തമായതോടെ പലരും ഞെട്ടലിലായി. മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് പഴയ ട്രാഫിക് നിയമലംഘനങ്ങൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാൻ നടത്തുന്ന ‘അമ്‌നസ്റ്റി സ്‌കീം […]
Read more

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയ്ക്ക് സമീപം തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിന് സമീപം തീപിടിത്തം. ഉടൻ തന്നെ നിയന്ത്രണത്തിലാക്കിയതിനാൽ വലിയ അപകടം ഒഴിവായി. ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാർക്കിങ് ഏരിയയ്ക്ക് സമീപം ഉണ്ടായിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. സമീപത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും തീ അവിടേക്ക് പടരാതെ രക്ഷപ്പെട്ടു. പാർക്കിങ് കൗണ്ടറിലെ ജീവനക്കാരൻ പുക ഉയരുന്നത് ശ്രദ്ധിച്ച് റെയിൽവേ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്ത് വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഏകദേശം 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണത്തിലാക്കി. […]
Read more

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

വയനാട്: സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തിരിക്കുകയാണ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. വയനാട്ടില്‍ ഭക്ഷണ ശാലകളുടെ നടത്തിപ്പ് ഓരോ ദിവസം ചെല്ലുംതോറും പ്രതിന്ധിയിലാകുന്നതിന്റെ സാഹചര്യത്തിലാണ് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ പിടിച്ചെടുക്കുന്നത്. ജില്ലയിൽ അമിത വില നൽകിയാലും സിലിണ്ടറുകൾ കിട്ടാനില്ല. പല ഹോട്ടലുകളിലും വിറക് അടുപ്പ് സാഹചര്യമില്ലാത്തതിനാൽ അടച്ചു പൂട്ടണ്ട സാഹചര്യത്തിലാണ്. ഇതോടെ, അനധികൃതമായി സിലിന്‍ഡറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix