വയനാട്: സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തിരിക്കുകയാണ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. വയനാട്ടില്‍ ഭക്ഷണ ശാലകളുടെ നടത്തിപ്പ് ഓരോ ദിവസം ചെല്ലുംതോറും പ്രതിന്ധിയിലാകുന്നതിന്റെ സാഹചര്യത്തിലാണ് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ പിടിച്ചെടുക്കുന്നത്. ജില്ലയിൽ അമിത വില നൽകിയാലും സിലിണ്ടറുകൾ കിട്ടാനില്ല. പല ഹോട്ടലുകളിലും വിറക് അടുപ്പ് സാഹചര്യമില്ലാത്തതിനാൽ അടച്ചു പൂട്ടണ്ട സാഹചര്യത്തിലാണ്. ഇതോടെ, അനധികൃതമായി സിലിന്‍ഡറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.


