Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wayand

വയനാട് മണ്ണിടിച്ചില്‍; മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൈമാറി

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ എംബാം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കായി കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് മൃതദേഹങ്ങൾ കരാർ കമ്പനിയായ ഡിബിഎൽ അധികൃതർക്ക് കൈമാറിയത്. ജാർഖണ്ഡ് സ്വദേശിയായ അൻമോളിന്റെ മൃതദേഹം രാത്രി 8.30ഓടെ ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലെത്തിക്കും. വിമാന സൗകര്യം ലഭിക്കുന്നതിനനുസരിച്ച് മറ്റ് മൃതദേഹങ്ങളും അതത് സ്വദേശങ്ങളിലെത്തിക്കുമെന്ന് ഡിബിഎൽ അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിൽ മരിച്ചവരിൽ മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ, ബിഹാർ സ്വദേശി ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ […]
Read more

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ

വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാകാത്ത പക്ഷം മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ, അത്തരമൊരു സാഹചര്യം സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ് മാനന്തവാടിയിൽ സ്ഥാപിക്കാനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും, അവിടെ ആവശ്യമായ സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തിൽ മാത്രമേ മറ്റ് സ്ഥലങ്ങൾ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്കായി തന്നെ ഉപയോഗിക്കുമെന്നും മന്ത്രി […]
Read more

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

വയനാട്: സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തിരിക്കുകയാണ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം. വയനാട്ടില്‍ ഭക്ഷണ ശാലകളുടെ നടത്തിപ്പ് ഓരോ ദിവസം ചെല്ലുംതോറും പ്രതിന്ധിയിലാകുന്നതിന്റെ സാഹചര്യത്തിലാണ് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ പിടിച്ചെടുക്കുന്നത്. ജില്ലയിൽ അമിത വില നൽകിയാലും സിലിണ്ടറുകൾ കിട്ടാനില്ല. പല ഹോട്ടലുകളിലും വിറക് അടുപ്പ് സാഹചര്യമില്ലാത്തതിനാൽ അടച്ചു പൂട്ടണ്ട സാഹചര്യത്തിലാണ്. ഇതോടെ, അനധികൃതമായി സിലിന്‍ഡറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ […]
Read more

ഞങ്ങൾക്കെതിരെ ഈ ടൗൺഷിപ്പിൽ വന്നിരുന്ന് പറയാൻ നാണമില്ലേ: വി വസീഫ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച വീടുകൾ സന്ദർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. നിര്‍മിച്ച് നല്‍കുന്ന ഒരു വീട്ടില്‍ വിള്ളലുണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സന്ദർശനം. ടൗണ്‍ഷിപ്പിനെതിരെ പ്രതികരണവുമായി രംഗത്ത് വന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ വിമർശനമാണ് വസീഫ് നടത്തിയത്. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ടൗണ്‍ഷിപ്പ് എന്ന് മിണ്ടാന്‍ പോലും അര്‍ഹതയില്ല. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്നും വസീഫ് ആരോപിച്ചു. 20 കോടി രൂപ ഗവണ്‍മെന്റ് നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയ ഞങ്ങള്‍ക്കെതിരെ ഈ […]
Read more

കാണാതായ സ്ത്രീയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: കാണാതായ സ്ത്രീ വനത്തിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗൂഡല്ലൂരിന് സമീപമുള്ള വനപ്രദേശത്താണ് പൈക്കാര അനുപുറം സ്വദേശിനി പാർവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഉൾവനത്തിൽ ചിതറിയ നിലയിലായിരുന്നു മൃതദേഹം. ഈ മാസം 11-ാം തീയതി പകൽ കുടുംബകലഹത്തെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തുപോയ പാർവതി ബന്ധുവീട്ടിലേക്ക് പോയിരിക്കാമെന്നായിരുന്നു കുടുംബത്തിന്റെ നിഗമനം. അതിനാൽ തുടക്കത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നില്ല. പിന്നീട് ബന്ധുവീട്ടിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ആശങ്കയിലായി. തുടർന്ന് […]
Read more

മുണ്ടക്കൈ-ചൂരല്‍മല: ആദ്യഘട്ടത്തില്‍ നറുക്കെടുപ്പിലൂടെ 178 വീടുകള്‍ കൈമാറും

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്ന് മന്ത്രി ഒ.ആര്‍.കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യ പരിഗണന. കല്‍പ്പറ്റയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നറുക്കെടുപ്പ് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനങ്ങള്‍ ഉണ്ടാകും. മന്ത്രി ഒ.ആര്‍.കേളുവും ടി.സിദ്ധിഖ് എംഎല്‍എയും ഉള്‍പ്പെടുന്ന സംഘം ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു.
Read more

ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹമാണ് വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട് എന്നാണ് സൂചന. ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്. സുൽത്താൻ ബത്തേരി സ്വദേശിയായ മുഖ്യപ്രതി വിദേശത്തേയ്ക്ക് […]
Read more

മുണ്ടക്കൈ – ചൂരല്‍മല ടൗൺഷിപ്പിന് തറക്കല്ലിടൽ ഇന്ന്

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടൻ ജനതയ്ക്ക് ഇനി പുതിയ പ്രതീക്ഷകൾ. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. വൈകിട്ട് നാലുമണിക്കാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുക. കൽപ്പറ്റ നഗരത്തിനടുത്ത് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് ഉയരുന്നത്. ഡിസംബറോടെ വീട് നിർമ്മാണം പൂർത്തിയാക്കാനാണ് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ തീരുമാനം. സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ 7 സെൻ്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടിയിൽ […]
Read more

അറുതിയില്ലാതെ വന്യജീവി ആക്രമണങ്ങൾ; ‘വനംമന്ത്രിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി’

വനംമന്ത്രിയുടെ തൊലിക്കട്ടിയുടെ കാര്യത്തിൽ സമ്മതിക്കണം. ഈ കണ്ട മൃഗങ്ങൾ ഒക്കെ കാടിറങ്ങി നാട്ടിൽ വന്നു സാധാരണക്കാരനെ കൊല്ലുമ്പോൾ അതിന്റെ യാതൊരു ഉത്തരവാദിത്വബോധവും നമ്മുടെ മന്ത്രിപുങ്കനിൽ കാണാനില്ല. പുള്ളിക്കാരൻ വയനാട്ടിൽ ആന ചവിട്ടി ആളു മരിക്കുമ്പോൾ, കോഴിക്കോട് പാട്ടുപാടി രസിക്കുന്നത് നാം കണ്ടതാണ്. കേരളത്തിൽ ഒറ്റയാഴ്ചക്കിടെ നാല് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഏറ്റവും അവസാനം അട്ടമലയിലെ ബാലനെ കാട്ടാന ആക്രമിച്ചുകൊന്ന വാർത്ത വന്നതിന് ശേഷവും കാട്ടാന ആക്രമണത്തിൻ്റെ മൂന്ന് വാർത്തകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നു. ആനയും […]
Read more

വയനാട് വീണ്ടും കാട്ടാന ആക്രമണം; അട്ടമല സ്വദേശി കൊല്ലപ്പെട്ടു

കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലകൃഷ്ണൻ (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആദിവാസി വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക സമുദായത്തില്‍പ്പെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമതെ ആളാണിത്. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. ഇന്നലെ സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട മാനുവെന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer