Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wayand

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്ന്

വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെ വീട്ടിലേക്ക് മാറ്റി. മീന്‍മുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. മാനന്തവാടി നഗരസഭയില്‍ യുഡിഎഫും എസ്ഡിപിഐയും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജതമാക്കിയിരിക്കുകയാണ് വനം വകുപ്പ്. ഡോക്ടര്‍ അരുണ്‍ സക്കറിയുടെ […]
Read more

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം: സ്ത്രീക്ക് ദാരുണാന്ത്യം

കല്‍പറ്റ: വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരിക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് ആക്രമണം നടക്കുന്നത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ആദിവാസി വിഭാഗത്തില്‍ നിന്നുളള സ്ത്രീയാണ് രാധ. ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ മുതല്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Read more

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്‍ എം വിജയന്റെ ആത്മഹത്യക്കുറിപ്പില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, മുൻ ഡിസിസി പ്രസിഡൻ്റ് കെ കെ ഗോപിനാഥന്‍ എന്നിവരുടെ പേര് […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കെതിരായ പൊലീസ് ലാത്തിച്ചാര്‍ജ്ജിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രയത്നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ […]
Read more

പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ

വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും […]
Read more

വയനാടും ചേലക്കരയിലും ഇന്ന് ഉപതെരഞ്ഞടുപ്പ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ ഇരു മണ്ഡലങ്ങളിലും മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദേശീയ ശ്രദ്ധയാണ് നല്‍കിയിരിക്കുന്നത്. 16 സ്ഥാനാര്‍ഥികളാണ് വയനാട്ടില്‍ ജനവിധി തേടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. സത്യന്‍ മൊകേരിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. നവ്യ ഹരിദാസാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ചേലക്കര മണ്ഡലത്തില്‍ തുടര്‍ വിജയമുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. രമ്യാ ഹരിദാസിലൂടെ […]
Read more

ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: എംവി ഗോവിന്ദന്‍

പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇവിടെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും സരിന്‍ നല്ല രീതിയില്‍ വിജയിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞ തവണത്തെ വോട്ട് ഇത്തവണ കിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കര ഇത്തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. ചേലക്കരയില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. അങ്ങനെ വോട്ട് പിടിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടും […]
Read more

പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവ്: പ്രിയങ്ക ഗാന്ധി

സുൽത്താൻ ബത്തേരി: ഇന്ത്യൻ പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ”ഞാൻ നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങൾ എന്റെ സഹോദരന് നൽകിയ സ്നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കുമെന്ന്” പ്രിയങ്ക പറഞ്ഞു. ”കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധിപേരോട് ഞാൻ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാൻ […]
Read more

പിതൃസ്മരണയിൽ പ്രിയങ്ക തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുനെല്ലി: പിതൃ സ്മരണയിൽ വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. അച്ഛനലിഞ്ഞ മണ്ണിൽ ഓർമകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിൻ്റെ പടികൾ കയറിയത്. 1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്. പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകൾ നടത്തി. മേൽശാന്തി ഇ.എൻ കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. […]
Read more

യൂത്ത് ഫോർ പ്രിയങ്ക തെരഞ്ഞെടുപ്പ് ക്യാമ്പയിനിന് തുടക്കമായി

കൽപ്പറ്റ : വയനാട് പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ടി യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ഫോർ പ്രിയങ്ക മെഗാ ക്യാമ്പയിനിങ്ങിന് തുടക്കമായി. കൽപ്പറ്റ ടൗണിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ നിർവഹിച്ചു. യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ നൗഫൽ കക്കയത്ത് പരിപാടിയുടെ അധ്യക്ഷത […]
Read more

Recent News

Advertisement
WhiteswanTV Footer