Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wayand

രാഹുൽ ഗാന്ധിയും എത്തും; പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം 23 ന്

കല്പറ്റ: വയനാട് പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. പറഞ്ഞു. […]
Read more

വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഖുശ്ബു മത്സരിച്ചിട്ട് കാര്യമില്ല, അവിടെ നടക്കുന്നത് സൗന്ദര്യ മത്സരമല്ല; പി കെ ബഷീര്‍

മലപ്പുറം: വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഖുശ്ബു വന്നിട്ടും കാര്യമില്ലെന്ന് ഏറനാട് എംഎല്‍എ പികെ ബഷീര്‍. കാരണം വയനാട്ടില്‍ നടക്കുന്നത് സൗന്ദര്യ മത്സരമല്ലെന്നും പികെ ബഷീര്‍ പരിഹസിച്ചു. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിപ്പിക്കാന്‍ ബിജെപി ഖുശ്ബുവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേന്ദ്ര നേത്യത്വം സംസ്ഥാന നേത്യത്വത്തോട് ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് പികെ ബഷീറിന്റെ പ്രതികരണം. എകെജി മത്സരിച്ച മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത ഗതികേടില്‍ സിപിഐഎം എത്തിയെന്നും പികെ […]
Read more

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 23-ന് നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിക്കും

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. മുന്‍ എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പമുണ്ടാകും. വയനാട്ടില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രാഹൂല്‍ നേടിയ ഭൂരിപക്ഷത്തില്‍ അധികം ഭൂരിപക്ഷം പ്രിയങ്ക നേടുമെന്നാണ് നേത്യത്വത്തിന്റെ വിശ്വാസം. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി സത്യന്‍ മൊകേരി നാളെ മണ്ഡലത്തിലെത്തും. […]
Read more

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; സിദ്ധാര്‍ത്ഥന്റെ മുറിലുളള സാധനങ്ങള്‍ കാണാതായി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥന്റെ മുറിയിലുളള സാധനങ്ങള്‍ കാണാതായെന്ന് പരാതി. കണ്ണടയും പുസ്തകങ്ങളും ഉള്‍പ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ത്ഥന്റെ സാധനങ്ങളെടുക്കാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. പൊലീസും സിബിഐയും സാധനങ്ങള്‍ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം. സാധനങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കള്‍ കോളേജിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് […]
Read more

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്

ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമോ എന്നത് തന്നെയാണ് പ്രധാന ചര്‍ച്ച.രാഹുല്‍ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിന്‍റെ മേല്‍വിലാസം മാറില്ലെന്നത് സര്‍പ്രൈസായി.പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്‍റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും.എന്നാല്‍, കുടുംബ വാഴ്ചയെന്ന വിമര്‍ശനവും എതിരാളികളില്‍ നിന്ന് ശക്തമാകും. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്.വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 […]
Read more

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും;സ്ഥീരികരിച്ച് കെ സുധാകരന്‍

കല്‍പറ്റ:രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.കോണ്‍ഗ്രസ് വിജയവും രാഹുല്‍ ഗാന്ധിയുടെ നേട്ടവും സന്തോഷം നല്‍കുന്നു.രാഹുല്‍ ഗാന്ധി വയനാട് വിടുന്നതില്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം.ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്നുനില്‍ക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.എന്നാല്‍ രാഹുല്‍ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Read more

ഞാന്‍ വലിയൊരു ധര്‍മ്മസങ്കടത്തില്‍;രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ:വയനാട് മണ്ഡലത്തില്‍ വോട്ടര്‍മാരോട് നന്ദി പറയാനെത്തി കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുല്‍ ഗാന്ധി.ഞാന്‍ വലിയൊരു ധര്‍മ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് പറഞ്ഞു.ഭരണഘടന ഇല്ലാതായാല്‍ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പില്‍ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവര്‍ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ […]
Read more

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം;നിയമസഭാ മാര്‍ച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചു

ജൂണ്‍ 12ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ നിശ്ചയിച്ചിരുന്ന നിയമസഭാ മാര്‍ച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബാര്‍കോഴ അഴിമതിക്കെതിരെയാണ് നിയമസഭ മാര്‍ച്ചും ഏകോപന സമിതിയും നടത്താന്‍ നേത്യത്വം തീരുമാനിച്ചിരുന്നത്.വയനാട് സന്ദര്‍ശനത്തോട് അനുബന്ധിച്ച് നേതാക്കള്‍ക്ക് പങ്കെടുക്കേണ്ടതുള്ളതിനാലാണ് പരിപാടി മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചത്.
Read more

രാഹുല്‍ വയനാടിനോട് വിടപറയും; പ്രിയങ്ക വയനാട്ടിലേക്ക് ?

രണ്ടു സീറ്റുകളില്‍ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നും രാജിവെക്കും. വയനാടിന് പുറമെ റായ്ബറേലിയില്‍ നിന്നുമായിരുന്നു രാഹുല്‍ മത്സരിച്ചത്. റായ്ബറേലി ഗാന്ധി കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ ആത്മബന്ധമുള്ള മണ്ഡലമാണ്. കാല്‍നൂറ്റാണ്ടുകളോളം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി മത്സരിച്ച് വിജയിച്ച മണ്ഡലമായിരുന്നു റായ്ബറേലി. സോണിയാ ഗാന്ധി രാജ്യസഭാംഗമായതോടെ ഒഴിവുവന്ന റായ്ബറേലിയില്‍ രാഹുലാണോ അതോ പ്രിയങ്കയാണോ എന്ന ചര്‍ച്ച തീരുമാനമാവാതെ നീണ്ടു.വയനാട് തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുമോ അതോ രാഹുലിന്റെ പഴയ സീറ്റായ […]
Read more

ലോക്സഭ തെരഞ്ഞെടുപ്പ്;വയനാടില്‍ രാഹുല്‍ ഗാന്ധി തന്നെ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലോക്സഭാ മണ്ഡലമായ വയനാട്ടി രാഹൂല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പില്‍ വലിയ ആവേശമാണ് നല്‍കിയത്.മറ്റ് ലോക്‌സഭ മണ്ഡങ്ങളിലും ദേശീയ നേതാക്കള്‍ മത്സരിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യാസ്തമായി രാഹുലിന്റെ സാന്നിധ്യം വായനാടിലെ തെരഞ്ഞെടുപ്പിന് രാജ്യ ശ്രദ്ധ നല്‍കിയിട്ടുണ്ട്.മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ പൊറുതി മുട്ടിയ ഇന്ത്യയ്ക്ക് രാഹുല്‍ എന്ന ജനനായകന്‍ നല്‍കുന്ന പ്രതീക്ഷ ചെറുത്തൊന്നുമല്ല.തെരഞ്ഞെടുപ്പിന് പത്രിക സമ്മര്‍പ്പണത്തിന് മുമ്പ് തന്നെ സീറ്റിങ്ങ് എം പിയായ രാഹുല്‍ തികഞ്ഞ ആത്മ വിശ്വാസത്തിലായിരുന്നു.കോണ്‍ഗ്രസ് നേത്യത്വവും വയനാട് ഒരു അനായാസ മണ്ഡലമാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer