Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട് മണ്ണിടിച്ചില്‍; മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ എംബാം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കായി കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് മൃതദേഹങ്ങൾ കരാർ കമ്പനിയായ ഡിബിഎൽ അധികൃതർക്ക് കൈമാറിയത്.

ജാർഖണ്ഡ് സ്വദേശിയായ അൻമോളിന്റെ മൃതദേഹം രാത്രി 8.30ഓടെ ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലെത്തിക്കും. വിമാന സൗകര്യം ലഭിക്കുന്നതിനനുസരിച്ച് മറ്റ് മൃതദേഹങ്ങളും അതത് സ്വദേശങ്ങളിലെത്തിക്കുമെന്ന് ഡിബിഎൽ അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിലിൽ മരിച്ചവരിൽ മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ, ബിഹാർ സ്വദേശി ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് ഉൾപ്പെടുന്നത്.

അതേസമയം, ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ അപകടത്തിൽ അനാസ്ഥയുണ്ടായെന്ന ആരോപണം മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ കളക്ടറോടും പൊതുമരാമത്ത് വകുപ്പിനോടും കമ്മീഷൻ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേസ് ഓഗസ്റ്റ് 14ന് പരിഗണിക്കും.

അപകടത്തിൽ കാണാതായ കരാർ കമ്പനി ജീവനക്കാരടക്കം അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മഴ ശക്തമായതും മീനാക്ഷി പുഴയിലെ ജലനിരപ്പ് ഉയർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

കർശന നിയന്ത്രണങ്ങളോടെ നാല് സോണുകളായി തിരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ചെളിയും മണ്ണും ഒഴുകിയെത്തുന്നതും ദൗത്യത്തിന് തടസ്സമാകുന്നുണ്ട്. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കാണാതായവർക്കായുള്ള തെരച്ചിൽ നടത്തുന്നത്.

മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും ദുരന്തമേഖലയിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Advertisement
WhiteswanTV Footer