Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wayanadlandslide

വയനാട് മണ്ണിടിച്ചില്‍; ‘മണ്ണെടുത്തത് ശാസ്ത്രീയമായി’; സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാരിന്റെ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമ്മാണത്തിൽ സാങ്കേതിക പിഴവില്ലെന്നും അപകടത്തിന് കാരണം മണ്ണിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു. തുരങ്ക നിർമ്മാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയ രീതിയിലാണെന്നും മണ്ണിടിച്ചിൽ തുരങ്കമുഖത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണുണ്ടായതെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. നിർമ്മാണത്തിനിടെ കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമായിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. കട്ട് ആൻഡ് കവർ മേഖലയിലെ നിർമ്മാണവും രൂപകൽപ്പനയും മാനദണ്ഡങ്ങൾ പാലിച്ചാണെന്നും 110 മീറ്റർ ഉയരത്തിൽ ഉണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് […]
Read more

വയനാട് മണ്ണിടിച്ചിൽ ദുരന്തം; മരണസംഖ്യ നാലായി

കൽപ്പറ്റ: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് അഞ്ച് പേരെയാണ് കാണാതായിരുന്നത്. ഇവർക്കായുള്ള വ്യാപകമായ തിരച്ചിലിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തകരുടെയും വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
Read more

വയനാട് മണ്ണിടിച്ചില്‍; മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൈമാറി

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ എംബാം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കായി കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് മൃതദേഹങ്ങൾ കരാർ കമ്പനിയായ ഡിബിഎൽ അധികൃതർക്ക് കൈമാറിയത്. ജാർഖണ്ഡ് സ്വദേശിയായ അൻമോളിന്റെ മൃതദേഹം രാത്രി 8.30ഓടെ ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലെത്തിക്കും. വിമാന സൗകര്യം ലഭിക്കുന്നതിനനുസരിച്ച് മറ്റ് മൃതദേഹങ്ങളും അതത് സ്വദേശങ്ങളിലെത്തിക്കുമെന്ന് ഡിബിഎൽ അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിൽ മരിച്ചവരിൽ മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ, ബിഹാർ സ്വദേശി ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ […]
Read more

വയനാട് മണ്ണിടിച്ചില്‍; അപകട സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു; PWD

കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് രേഖകൾ. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമാകാമെന്നും മഴക്കാലത്ത് മണ്ണിടിച്ചിലിനും ചരിവ് തകരുന്നതിനും സാധ്യതയുണ്ടെന്നും വകുപ്പ് നിർദേശിച്ചിരുന്നതായി ജൂൺ 25-ന് നടന്ന അവലോകന യോഗത്തിന്റെ മിനിറ്റ്സിൽ വ്യക്തമാക്കുന്നു. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മഴക്കാലത്ത് സോയിൽ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അപകടം ഒഴിവാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ […]
Read more

മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. കള്ളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് എൻഡിആർഎഫ് സംഘത്തോട് സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുണ്ടെന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തിൽ അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കൂടുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer