കൽപ്പറ്റ: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
അപകടത്തെ തുടർന്ന് അഞ്ച് പേരെയാണ് കാണാതായിരുന്നത്. ഇവർക്കായുള്ള വ്യാപകമായ തിരച്ചിലിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തകരുടെയും വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.




