Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

ഓണാവധി; തിരക്കിലമര്‍ന്ന് താമരശ്ശേരി ചുരം

കൽപ്പറ്റ: ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടും ഞായറാഴ്ചയും തുടരുകയാണ്. അടിവാരം മുതൽ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി തളിപ്പുഴ ഭാഗത്ത് നിന്ന് ചുരമിറങ്ങുന്ന വാഹനങ്ങളുടെയും നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. ഗുണ്ടൽപ്പേട്ടിലെ മുന്തിരിത്തോപ്പുകളും പൂപ്പാടങ്ങളും വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനായി മലബാറിലെ വിവിധ ജില്ലകളിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണമായത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് […]
Read more

കനത്ത മഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

വയനാട്: ജില്ലയിൽ കനത്ത മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും […]
Read more

പ്രായപൂര്‍ത്തി ആവാത്ത കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവ് പിടിയില്‍

മാനന്തവാടി: ബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെയുള്ള പെരുമാറ്റം നടത്തിയതായും, പൊതുസ്ഥലങ്ങളിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചതായും, നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ്, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. മാനന്തവാടി പൊലീസ് ഇൻസ്‌പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ. […]
Read more

ശക്തമായ മഴ; വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ക്വാറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ, അഡ്വഞ്ചർ ടൂറിസം സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. ദുരന്ത […]
Read more

തിരുനെല്ലി ക്ഷേത്രത്തിൽ ജീവനക്കാ‍‍‍ർ തമ്മിൽ അടിപിടി; ഒടുവിൽ സസ്പെൻഷൻ

വയനാട്: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടി. ഇരു ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ദേവസ്വം ബോർഡ് അടിയന്തര നടപടി സ്വീകരിച്ചത്. തിരുനെല്ലി ദേവസ്വം ജീവനക്കാരായ കൃഷ്ണമോഹനും വിജയചന്ദ്രനുമാണ് കഴിഞ്ഞ ദിവസം റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടിയത്. ക്ഷേത്രത്തിന് സമീപമുള്ളതും വിജയചന്ദ്രൻ ലീസിനെടുത്ത് നടത്തുന്നതുമായ സ്വകാര്യ റിസോർട്ടിലാണ് സംഭവം നടന്നത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് വിജയചന്ദ്രൻ കൃഷ്ണമോഹനെ […]
Read more

തറക്കല്ലിട്ടിട്ട് 142 ദിവസം; വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തറക്കല്ലിടൽ ചടങ്ങ് നടത്തി 142 ദിവസങ്ങൾക്ക് ശേഷമാണ് മേപ്പാടി കുന്നംപറ്റയിൽ നിർമാണം ആരംഭിച്ചത്. ഫെബ്രുവരി 26ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. എന്നാൽ, ഏറെ വിമർശനങ്ങൾക്കിടയിലും യാതൊരു ആഘോഷപരിപാടികളുമില്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദുരന്തബാധിതർക്കായി നൂറ് വീടുകൾ നിർമ്മിക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമാണമാണ് ആരംഭിക്കുന്നത്. […]
Read more

വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ, ഇന്നും തിരച്ചില്‍ തുടരും

വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയെ കണ്ടെത്തുന്നതിനായി ഇന്നും വ്യാപകമായ തിരച്ചിൽ തുടരും. സോൺ ഒന്ന്, രണ്ട് മേഖലകൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തക സംഘം പരിശോധന നടത്തുന്നത്. ഇന്നലെ മണ്ണിടിച്ചിൽ പ്രദേശത്തിന് സമീപത്തെ മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെയായി ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയും നിർമാണ കമ്പനിയിലെ സർവേയറുമായ രാഗേഷ് ഗുചെയ്തിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. അപകടസ്ഥലത്തെ […]
Read more

വയനാട് മണ്ണിടിച്ചില്‍; ‘മണ്ണെടുത്തത് ശാസ്ത്രീയമായി’; സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാരിന്റെ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമ്മാണത്തിൽ സാങ്കേതിക പിഴവില്ലെന്നും അപകടത്തിന് കാരണം മണ്ണിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു. തുരങ്ക നിർമ്മാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയ രീതിയിലാണെന്നും മണ്ണിടിച്ചിൽ തുരങ്കമുഖത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണുണ്ടായതെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. നിർമ്മാണത്തിനിടെ കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമായിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. കട്ട് ആൻഡ് കവർ മേഖലയിലെ നിർമ്മാണവും രൂപകൽപ്പനയും മാനദണ്ഡങ്ങൾ പാലിച്ചാണെന്നും 110 മീറ്റർ ഉയരത്തിൽ ഉണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് […]
Read more

വയനാട് മണ്ണിടിച്ചിൽ ദുരന്തം; മരണസംഖ്യ നാലായി

കൽപ്പറ്റ: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് അഞ്ച് പേരെയാണ് കാണാതായിരുന്നത്. ഇവർക്കായുള്ള വ്യാപകമായ തിരച്ചിലിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തകരുടെയും വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
Read more

മണ്ണിടിച്ചിൽ ഉണ്ടായത് വനമേഖലയിൽ നിന്ന്; വിശദീകരണവുമായി കരാർ കമ്പനി

വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിന് കാരണം വനംവകുപ്പിന്റെ ഭൂമിയിൽ നിന്നുണ്ടായ മണ്ണിടിച്ചിലാണെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. ടണലിന്റെ പ്രവേശന കവാടവും പി.ഡബ്ല്യു.ഡി ഭൂമിയും പൂർണമായും സുരക്ഷിതമാക്കിയിരുന്നുവെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. മണ്ണിടിച്ചിൽ തടയുന്നതിനായി നെയ്‌ലിങ്, ഷോട്ട് ക്രീറ്റിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെന്നും അവർ പറഞ്ഞു. അപകടത്തിന് മുമ്പുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ പി.ഡബ്ല്യു.ഡി ഭൂമിയിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാകുമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix