Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

വാക്ക് പാലിച്ചു; സയനയുടെ മക്കള്‍ ഉറങ്ങുന്ന പുത്തുമലയില്‍ എത്തി കെ രാജന്‍

വയനാട്: തെരഞ്ഞെടുപ്പ് സമയത്ത് കെ രാജനെ കാണാന്‍ എത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ സയന കെ രാജനോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമായിരുന്നു, ജയിച്ചിട്ട് മക്കളെ കാണാന്‍ വരണം. വാക്ക് പാലിക്കാനായി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജന്‍, സയനയുടെ മക്കളെ കാണാന്‍, അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി. ഒരുപിടി പൂവുകളും കളിപ്പാട്ടങ്ങളുമായാണ് സയനയുടെ മക്കളെ കാണാന്‍ കെ രാജനെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏപ്രില്‍ ആറിനായിരുന്നു കെ രാജനെ കാണാന്‍ സയന അടക്കം ദുരന്തബാധിതരായ പതിനാല് പേര്‍ ചുരമിറങ്ങി […]
Read more

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോട്ടും പ്രതിഷേധ പോസ്റ്ററുകൾ

വയനാട്:കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, ഹൈക്കമാൻഡ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വയനാട് കൽപ്പറ്റയിലും കോഴിക്കോട് കാരശ്ശേരിയിലുമാണ് എഐസിസി നേതൃത്വത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ള പ്രതിഷേധ ബോർഡുകളും പോസ്റ്ററുകളും പതിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലുണ്ടായ അനിശ്ചിതത്വവും കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിക്കുന്നതുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് […]
Read more

പുല്‍പ്പള്ളിയിൽ ചായക്കട കുത്തിത്തുറന്ന് മോഷണം; യുവാവ് പിടിയിൽ

മാനന്തവാടി: നഗരത്തിലെ ചായക്കടയില്‍ രാത്രി അതിക്രമിച്ചു കയറി പണം കവര്‍ന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ നരിക്കുണ്ട് കരിങ്കണ്ണിയില്‍ സ്വദേശിയായ ആല്‍ബിന്‍ (29) ആണ് പുല്‍പ്പള്ളി പൊലീസിന്റെ പിടിയിലായത്. പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ലഹരി കേസുകളിലും, അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 28-ന് പുലര്‍ച്ചെ പുല്‍പ്പള്ളി ടൗണിലെ ചായക്കടയുടെ ഷട്ടര്‍ പൊളിച്ചുകയറി മേശവലിപ്പ് തകര്‍ത്താണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മേശയിലും മറ്റൊരു അറയിലും […]
Read more

വയനാട് ടൗണ്‍ഷിപ്പിൽ 19 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ കൂടുതൽ വീടുകൾ കൈമാറി. 19 വീടുകളാണ് സാങ്കേതികമായി കൈമാറിയത്. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്. കഴിഞ്ഞദിവസം ഏഴു വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും കൈമാറിയിരുന്നു. ടൗൺഷിപ്പിലെ 178 വീടും ഇന്ന് കിഫ് കോണിന് പരിശോധനയ്ക്കായി ഊരാളുങ്കൽ കൈമാറിയിട്ടുണ്ട്. എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്.
Read more

പോക്‌സോ കേസിൽ താല്‍ക്കാലിക അധ്യാപകൻ അറസ്റ്റിൽ

വയനാട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസലി(34)നെയാണ് തൊണ്ടര്‍നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്ന കാര്യം പുറത്തു പറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. 2026 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
Read more

വയനാട്ടിൽ ജീപ്പിടിച്ച് അപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ബത്തേരി: വയനാട്ടില്‍ പിക്കപ്പ് ജീപ്പ് ഇടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത്ന് സ്വദേശി ജിലി വില്‍സണ്‍ (49) ആണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. പള്ളിയിൽ പോകാനായി കാറിന് സമീപം നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

മുസ്ലിം ലീഗിന്റെ സ്നേഹവീടുകളിൽ തിങ്കളാഴ്ച താമസം തുടങ്ങും

വയനാട്: ഉരുൾപൊട്ടലിന്റെ ദുരിതപാതയിൽ നിന്ന് പുതിയ പ്രതീക്ഷകളിലേക്കുള്ള യാത്രയായി മുസ്‍ലിം ലീഗ് ഒരുക്കിയ “സ്നേഹവീടുകളിൽ” താമസം ആരംഭിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ ദുരിതബാധിതരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളിൽ ആദ്യഘട്ടമായി 51 വീടുകളിലാണ് ഗൃഹപ്രവേശനം നടക്കുന്നത്. ഈ വീടുകൾ ഫെബ്രുവരി 28-ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഔപചാരികമായി സമർപ്പിച്ചിരുന്നു. മുട്ടിൽ–മേപ്പാടി സംസ്ഥാനപാതയോട് ചേർന്ന് തൃക്കൈപ്പറ്റ […]
Read more

ചീരാലിൽ വീണ്ടും പുലി ഇറങ്ങി; വളർത്തുനായയെ പിടികൂടി

സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. നൂൽപുഴ സ്വദേശി രാജേഷിന്റെ വളർത്തുനായയെ പുലി പിടികൂടി. വീടിന് പുറത്തുകൂടി നടന്നിരുന്ന നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് മുമ്പ്, ചീരാലിൽ തന്നെ ഒരു പശുക്കുട്ടിയെ പുലി ആക്രമിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. വെണ്ടോൽ മാഞ്ചേരി വീട്ടിൽ പ്രമോദിന്റെ ഒരു വയസ്സുള്ള പശുക്കുട്ടിയെ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ കൂട്ടിലേക്കു കയറി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ പുലി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. […]
Read more

തിരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ ആശുപത്രി വരാന്തയിൽ അയൽക്കാരായി എംഎൽഎമാർ

ബത്തേരി: ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് ആവേശത്തിനും തിരക്കുകൾക്കും പിന്നാലെ വിശ്രമത്തിനായി ആശുപത്രി മുറിയിൽ അയൽക്കാരായി വയനാട്ടിലെ രണ്ട് ജനപ്രതിനിധികൾ. കൽപറ്റ എംഎൽഎ ടി. സിദ്ദിഖും ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനുമാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഒരേ ഫ്ലോറിൽ അടുത്തടുത്ത മുറികളിലായി ചികിത്സയിൽ കഴിയുന്നത്. ടി. സിദ്ദിഖ് മുറി നമ്പർ 2309 ലും ഐ.സി. ബാലകൃഷ്ണൻ 2303 ലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ​കൽപറ്റയിൽ രണ്ടാം തവണ ജനവിധി തേടിയ സിദ്ദിഖും ബത്തേരിയിൽ നാലാം പോരാട്ടം നടത്തിയ ഐസിയും തിരഞ്ഞെടുപ്പ് […]
Read more

മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

​മൈസൂരു: മൈസൂരു ബന്നൂരിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർത്ഥി ഷബ്നാസിനെ (21) മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കാര്യമ്പാടി സ്വദേശിയും ലോഡിങ് തൊഴിലാളിയുമായ പെലച്ചിക്കൽ ഷാജഹാന്റെ മകനാണ് ഷബ്നാസ്. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴായിരുന്നു അപകടം.​അപകടവിവരം അറിഞ്ഞയുടൻ മൈസൂരുവിലെ ഫയർഫോഴ്സും റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ രാവിലെ തുടങ്ങാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ, സമയം പാഴാക്കാതെ വയനാട് കൽപറ്റയിൽ നിന്നുള്ള ‘തുർക്കി ജീവൻ രക്ഷാസമിതി’ അംഗങ്ങൾ രാത്രി തന്നെ മൈസൂരുവിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix