Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചീരാലിൽ വീണ്ടും പുലി ഇറങ്ങി; വളർത്തുനായയെ പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. നൂൽപുഴ സ്വദേശി രാജേഷിന്റെ വളർത്തുനായയെ പുലി പിടികൂടി. വീടിന് പുറത്തുകൂടി നടന്നിരുന്ന നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഇതിന് മുമ്പ്, ചീരാലിൽ തന്നെ ഒരു പശുക്കുട്ടിയെ പുലി ആക്രമിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. വെണ്ടോൽ മാഞ്ചേരി വീട്ടിൽ പ്രമോദിന്റെ ഒരു വയസ്സുള്ള പശുക്കുട്ടിയെ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ കൂട്ടിലേക്കു കയറി ആക്രമിക്കുകയായിരുന്നു.

വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ പുലി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പശുക്കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശത്ത് മുമ്പും നിരവധി തവണ പുലി ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ നാട്ടുകാരിൽ ആശങ്ക ശക്തമാണ്. വന്യജീവി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix