കർണാടകയിൽ തീർത്ഥാടനത്തിനിടെ ദുരന്തം; പുള്ളിപ്പുലി കുട്ടിയെ കടിച്ചുകൊന്നു
ബെംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ തീർത്ഥാടനത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് ആണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേരോടൊപ്പം മഹദേശ്വര ക്ഷേതത്തിൽ നിന്ന് നാഗമലയിലേക്ക് കാൽനടയായി പോകുന്നതിനിടെയാണ് സംഭവം നടന്നത്. നാഗമലൈ പാതയിലെ ഇൻഡിഗനത്ത പ്രദേശത്തിന് സമീപം വെച്ചാണ് പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ചത്. കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. തുടർന്ന് വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നാട്ടുകാരും വനംവകുപ്പും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി. […]
Read more

