Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

ചുരിദാർ ടോപ്പിട്ട് മോഷണം; രണ്ട് കടകളിൽ നിന്ന് 80,000 രൂപയുടെ നഷ്ടം

വയനാട്: കട്ടപ്പന നഗരസഭാ പരിധിയിലെ വാഴവരയിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയതായി പരാതി. ചുരിദാർ ടോപ്പ് ധരിച്ച് മുഖം മറച്ചെത്തിയയാളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഏകദേശം 80,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഷാജി അഗസ്റ്റിന്റെ ജീവൻ സ്റ്റോഴ്സിലും ആശ്രമം ജംക്ഷനിലെ ബിജു ചമ്പക്കുളത്തിന്റെ സെന്റ് ആന്റണീസ് ഡെയ്‌ലി ഫ്രഷ് കടയിലുമാണ് മോഷണം നടന്നത്. പണം ഉൾപ്പെടെ ടോർച്ച്, എമർജൻസി ലൈറ്റ്, സോപ്പ് തുടങ്ങിയ വസ്തുക്കളും കവർന്നിട്ടുണ്ട്. ബിജുവിന്റെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി […]
Read more

വയനാട്ടിൽ വീട്ടുമുറ്റത്തുനിന്ന വൃദ്ധയെ കാട്ടാന ആക്രമിച്ചു

സുൽത്താൻ ബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. മൂടക്കൊല്ലിയിലെ 80 വയസ്സുകാരിയായ കൈതവേലിൽ തങ്കമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നിരുന്ന ഇവരെ കാട്ടാന തുമ്പിക്കൈയിൽ പിടിച്ച് ദൂരേക്ക് എറിയുകയായിരുന്നു. വാരിയെല്ലുകൾക്ക് പരിക്കേറ്റ തങ്കമ്മയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേനൽക്കാലം കടുത്തതോടെ വയനാട്ടിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് കൂടുതലായിരിക്കുകയാണ്. മുട്ടിവടക്കനാട്-വള്ളുവാടി പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് നിലനിൽക്കുന്നത്. പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്ന “മുട്ടിക്കൊമ്പൻ” എന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമങ്ങൾ ഇപ്പോഴും വിജയിച്ചിട്ടില്ല. മയക്കുവെടിവച്ച് പിടികൂടാൻ ശ്രമിച്ച ദൗത്യസംഘത്തെയും ആന […]
Read more

പെൺകുട്ടികളുടെ ചിത്രങ്ങൾ മോഫ്ചെയ്ത് പ്രചരിപ്പിച്ചു; 18 കാരൻ അറസ്റ്റിൽ

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോഫ്ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച 18കാരനായ യദുകൃഷ്ണനെ (കരിയോട്, കോമത്തൊടി) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വയനാട് സൈബർ പോലീസ് പിടികൂടി. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മുൻപ് ഇതേ കേസിൽ യുവാവ് അറസ്റ്റിലായിരുന്നെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് നൽകി വിട്ടിരുന്നു. എന്നാൽ, 2026 മാർച്ചിൽ വീണ്ടും ഇയാൾ ഇതുപോലുള്ള കുറ്റകൃത്യം ആവർത്തിക്കുകയും പുതിയ പരാതികൾ ലഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ കണ്ടെത്തിയതുപോലെ, മറ്റ് രണ്ട് ഇൻസ്റ്റാഗ്രാം […]
Read more

വയനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന; പിടികൂടാൻ ശ്രമം തുടരുന്നു

വയനാട്: സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഇറങ്ങി ഭീതിപരത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വെച്ചെങ്കിലും കൃത്യമായിരുന്നില്ല. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. മയക്കുവെടി വെച്ച് പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. താത്തൂര്‍ ടസ്കര്‍ വണ്‍ എന്നാണ് ആനയ്ക്ക് വനംവകുപ്പ് നൽകിയ പേര്ത. കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയെ പിടികൂടാത്തതിൽ […]
Read more

ജാനുവിനെ തഴഞ്ഞ് കോൺ​ഗ്രസ്സ്

ആദിവാസി നേതാവ് സി കെ ജാനുവിന്റെ യുഡിഎഫ് പ്രവേശം മാധ്യമങ്ങൾ വളരെ വലിയ രീതിയിൽ ആഘോഷിച്ച സംഭവമായിരുന്നു. എൻഡിഎയുടെ ഭാ​ഗമായിരുന്ന സി കെ ജാനു പെട്ടന്നൊരു സുപ്രഭാതത്തിൽ യുഡിഎഫിൽ ചേരുകയും മത്സരരം​ഗത്തുണ്ടെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. UDF ജയിച്ചാൽ മന്ത്രികസേര ലക്ഷ്യം വെച്ചുള്ള ജാനുവിന്റെ നീക്കമായാണ് പാർട്ടിക്കുള്ളിലുള്ളവർപോലും അതിനെ കണ്ടത്. ആദ്യം സുൽത്താൻബത്തേരിയിൽ മത്സരിക്കുമെന്നും പിന്നീട് മാനന്തവാടിയിലായിരിക്കുമെന്നുമുള്ള ഊഹാപോഹങ്ങളും പിന്നീട് ജാനുവിന്റെ പ്രതികരങ്ങളും ഉണ്ടായി. ജാനുമത്സരിക്കാനെത്തിയാൽ എതിർക്കുമെന്നറിയിച്ച് ലീ​ഗ് ആദ്യമെ തന്നെ രം​ഗത്തെത്തിയിരുന്നു. ലീ​ഗിന്റെ നിലപാടിൽ ഭയന്ന കോൺ​ഗ്രസ്സ് നേതൃത്വം […]
Read more

വയനാടിന്റെ സ്വപ്നപദ്ധതി;ഫെബ്രുവരിയിൽ ആരംഭിക്കും

വയനാട്: യാത്രാ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഏറ്റവും പ്രധാന ഘട്ടമായ തുരക്കൽ പ്രവർത്തികൾ അടുത്തമാസം ആരംഭിക്കുമെന്ന് വയനാട് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് അറിയിച്ചു. തുരങ്കപാതയുടെ നിർമ്മാണത്തിനായി കള്ളാടി ഭാഗത്തും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം ജോലികൾ തുടങ്ങും. ഇതിൽ വലതു തുരംഗത്തിന്റെ പ്രവർത്തികൾക്കാണ് മുൻഗണന നൽകുന്നത്.മേപ്പാടി കള്ളാടിയിലെ തുരങ്കമുഖം വരെയുള്ള കട്ട് ആൻഡ് കവർ പ്രവർത്തികൾ ഇപ്പോൾ പൂർത്തീകരണ […]
Read more

വയനാട് കല്‍പ്പറ്റയില്‍ 16 കാരന് ക്രൂര മര്‍ദ്ദനം; വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 16 കാരന് ക്രൂര മര്‍ദ്ദനം. ഫോണ്‍ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ 16 കാരന്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് എ വി ജയന്‍ സിപിഎം വിട്ടു

സുല്‍ത്താന്‍ബത്തേരി: വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. ജില്ലയിലെ മുതിര്‍ന്ന നേതാവ് എ വി ജയന്‍ സിപിഎം വിട്ടു. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് എ വി ജയന്റെ പ്രതികരണം. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു. ശശീന്ദ്രന്‍- റഫീഖ് പക്ഷത്തിനെതിരായ വിമര്‍ശനം വേട്ടയാടലിന് വഴിവെച്ചെന്നും ജയന്‍ പറയുന്നു. 35 കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തില്‍ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും […]
Read more

വയനാട് പുനരധിവാസം:കോൺഗ്രസ് വാങ്ങിയത് കാട്ടാനശല്യമുള്ള സ്ഥലം

വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പേരിൽ ശേഖരിച്ച കോടികൾ ഉപയോഗിച്ച് കോൺഗ്രസ്‌ വാങ്ങിയ ഭൂമി കാട്ടാന ശല്യമുള്ള സ്ഥലം. മേപ്പാടി പഞ്ചായത്ത് കോട്ടപ്പടി വില്ലേജിലെ കുന്നൻപറ്റ പ്രദേശത്തുള്ള ‘വിജയ എസ്‌റ്റേറ്റ്’ എന്ന സ്വകാര്യ കാപ്പിത്തോട്ടത്തിലെ 3.24 ഏക്കർ ഭൂമിയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പ്രദേശം ജനവാസ മേഖലയത്താതും ചുറ്റും സ്വകാര്യ തോട്ടങ്ങൾ മാത്രമാണുള്ളതുമാണ്. പ്രദേശത്ത് വൈദ്യുതിവേലി ഉൾപ്പെടെയുള്ള കാട്ടാന പ്രതിരോധ സംവിധാനങ്ങൾ നിലവിലുണ്ട്. മുൻപ് കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ട […]
Read more

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടില്‍: മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം

കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കുടുവ കൂട്ടിലായി. 6 ദിവസം മുമ്പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണ് വനും വകുപ്പിന്റെ കെണിയിലായത്. രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix