Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

സീറ്റ് വിഭാവനം; വയനാടും കോൺഗ്രസ്സിൽ തർക്കവും രാജിയും

വയനാട്: വയനാടും സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്സിൽ തർക്കം. പൂതാടി ഗ്രാമ പഞ്ചായത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ആഭ്യന്തരകലഹം രൂക്ഷമായത്. കലഹത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ചീയമ്പം വാര്‍ഡ് അംഗം എം വി രാജനും പുളിയമ്പറ്റ വാര്‍ഡ് അംഗം തങ്കച്ചന്‍ നെല്ലിക്കയത്തുമാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ചൊവാഴ്ചയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. എം വി രാജന്‍ ഇരുളം മണ്ഡലം പ്രസിഡന്റിനും തങ്കച്ചന്‍ പൂതാടി മണ്ഡലം പ്രസിഡന്റിനും ചൊവ്വാഴ്ച രാജിക്കത്ത് കൈമാറി. […]
Read more

പുൽപ്പള്ളിയിൽ ഡോക്ടർക്ക് മർദ്ദനം

വയനാട്: പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയെ ഡോക്ടര്‍ക്ക് മര്‍ദനം. ഡോക്ടര്‍ ജിതിന്‍ രാജിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ കയര്‍ത്ത് സംസാരിച്ചത് ജിതിന്‍ ചോദ്യം ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡോക്ടറെ മര്‍ദിച്ചത്. പരിക്കേറ്റ ജിതിന്‍ രാജ് ചികിത്സ തേടി. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനും ഡിഎംഒയ്ക്കും പരാതി നല്‍കിയിട്ടും […]
Read more

പാല്‍ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു

മാനന്തവാടി: വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാര്‍ (54) മരിച്ചു. സഹയാത്രികനായ സെന്തില്‍ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. […]
Read more

കര്‍ണാടകയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു

മൈസൂര്‍: കര്‍ണാടകയിലെ ബേഗൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയില്‍ അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടല്‍പേട്ട് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരണപ്പെട്ട ജഫീറയുടെ ഭര്‍ത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകന്‍ ഹൈസം ഹാനാന്‍ (1്) എന്നിവരെ മൈസൂര്‍ മണിപ്പാല്‍ […]
Read more

വയനാട്ടില്‍ കേഴ മാനിനെ വേട്ടയാടിയ നാലംഗസംഘം പിടിയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനംവകുപ്പ് പിടികൂടി. മൂടക്കൊല്ലി സ്വദേശികളായ അനില്‍ മാവത്ത് (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് എന്ന ജോയി (62), കള്ളിയാട്ട്കുന്നേല്‍ വിഷ്ണു ദിനേശ് (28) എന്നിവരാണ് അറസ്റ്റിലായത്. നാല്‍വര്‍സംഘം സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ വരുന്ന ചെതലത്ത് റേഞ്ചിലുള്‍പ്പെട്ട മൂടക്കൊല്ലി വനഭാഗത്ത് നിന്ന് കേഴ മാനിനെ വേട്ടയാടി പിടിക്കുകയായിരുന്നു. മാനിന്റെ ജഡത്തിന് പുറമെ നാടന്‍ തോക്ക്, കാര്‍ എന്നിവ സംഘത്തില്‍ […]
Read more

എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സിപിഎം തയ്യാര്‍; പത്മജയെ ആശുപത്രിയിലെത്തി കണ്ട് എം വി ജയരാജന്‍

സുല്‍ത്താന്‍ബത്തേരി: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സിപിഎം തയ്യാറെന്ന് എം വി ജയരാജന്‍. കുടുംബം ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കും. സിപിഎം നേതാക്കള്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച എന്‍ എം വിജയന്റെ മരുമകള്‍ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം വി ജയരാജന്റെ പ്രതികരണം. ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസുകാരുടെ ജീവനെടുക്കുന്നുവെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു. തട്ടിപ്പുകാരുടെ സംഘമായി കോണ്‍ഗ്രസ് മാറി. […]
Read more

കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; കെപിസിസി അധ്യക്ഷനും ടി സിദ്ദീഖും പറയുന്നത് പരസ്പരവിരുദ്ധം: പത്മജ

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍എം വിജയന്റെ മരുമകള്‍ പത്മജ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ച ഇവര്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് പത്മജ ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്നും ഇനി വിശ്വസിക്കില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നും പത്മജ. കരാര്‍ പ്രകാരം ഇനി അഞ്ചു ലക്ഷം രൂപ തരാനുണ്ട്. […]
Read more

വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം രംഗത്തുവന്നിരുന്നു. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകള്‍ പത്മജ പറഞ്ഞിരുന്നു.കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എന്‍ […]
Read more

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളല്‍; സമയം കൂട്ടിച്ചോദിച്ച് കേന്ദ്രസര്‍ക്കാര്‍

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ അലംഭാവം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നാഴ്ച കൂടി കേന്ദ്രസര്‍ക്കാര്‍ സമയം ചോദിച്ചിരിക്കുകയാണ്. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പമെന്നാണ് വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടി. എന്നാല്‍ കേരള ബാങ്ക് കടം എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
Read more

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; മറ്റന്നാൾ മുതൽ ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും

വയനാട്: പ്രിയങ്ക ഗാന്ധി മറ്റന്നാൾ മുതൽ വയനാട് മണ്ഡലത്തിൽ എത്തും. നാളെ രാത്രി കോഴിക്കോട് ർത്തുന്ന പ്രിയങ്ക ഗാന്ധി ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. അതേസമയം പ്രിയങ്ക ഗാന്ധി എംപി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് എംപിയായ പ്രിയങ്ക ലീഗ് ദേശീയ ആസ്ഥാനത്തേക്കെത്തുക. നേരത്തെ ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് പ്രിയങ്കയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix