Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

80 കാരിയെ കൊലപ്പെടുത്തിയ ശേഷം വയനാട് സ്വദേശി ഇസ്രയേലില്‍ അത്മഹത്യ ചെയ്തു

കല്‍പ്പറ്റ: വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ച നിലയില്‍. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രയേലില്‍ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്.മുന്‍പ് […]
Read more

‘ഹേമചന്ദ്രന്‍ ആത്മഹത്യചെയ്തത്; പൊലീസില്‍ കീഴടങ്ങും ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും പ്രതി. സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുവന്ന് പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി. ഹേമചന്ദ്രന്റേത് കൊലപാതകം എന്നു പറയുന്നത് തെറ്റാണെന്നും പ്രതിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. സൗദിയില്‍ നിന്ന് വന്ന് കഴിഞ്ഞാല്‍ ഉടന്‍ […]
Read more

സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സുപ്രധാന നിർദ്ദേശവുമായി ഹെെക്കോടതി. കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. 10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ സർക്കാർ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. 2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ […]
Read more

നമ്പ്യാര്‍കുന്നിലെ പുലി കൂട്ടിലായി; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

സുല്‍ത്താന്‍ബത്തേരി: നെന്‍മേനി ചീരാല്‍ നമ്പ്യാര്‍കുന്ന് പ്രദേശങ്ങളില്‍ ഭീതി പരത്തിയിരുന്ന പുലി കൂട്ടിലായി. കല്ലൂര്‍ ശ്മശാനത്തിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആഴ്ചകളായി ചീരാല്‍ നമ്പ്യാര്‍ കുന്ന് മേഖലയില്‍ പുലി ശല്യമുണ്ട്. ഇതുവരെ 12 വളര്‍ത്തു മൃഗങ്ങളെയാണ് പിടികൂടിയത്. ഇതില്‍ വളര്‍ത്തു നായ്ക്കളും ആടുകളും പശുക്കുട്ടികളും ഉള്‍പ്പെടും. ആക്രമണം നടത്തി 7 ദിവസത്തിനിപ്പുറമാണ് പുലി കൂട്ടിലായത്. കെണിയിലകപ്പെട്ട പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി പരിശോധിച്ചശേഷമേ തുറന്നുവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ […]
Read more

സംരക്ഷണഭിത്തിയുടെ പല ഭാഗങ്ങളിലും വിള്ളൽ; ബെയ്ലി പാലം വഴിയുള്ള യാത്രയ്ക്ക് നിരോധനം

കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ പല ഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു. പാലത്തിന്റെ തൂണുകൾക്ക് താഴെയുണ്ടായിരുന്ന മണ്ണ് ഒലിച്ചുപോയി. ഇതോടെയാണ് പാലം വഴിയുള്ള പ്രവേശനം നിരോധിച്ചത്. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലകളില്‍ രണ്ടു ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.മഴയില്‍ പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് […]
Read more

കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കല്‍പ്പറ്റ: വയനാട്ടിൽ പനമരത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുഞ്ചവയല്‍ അശ്വതി നിവാസില്‍ ജിജേഷ് ബി. നായര്‍ (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തെ കോഴി ഫാമില്‍ വെച്ചാണ് ജിജേഷിന് വൈദ്യുതാഘാതമേറ്റത്. അപകടം നടന്നയുടന്‍ ജിജേഷിനെ പനമരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പുഞ്ചവയലിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ – ദിഷ. മകള്‍ – ആദിത്യ.
Read more

വയനാട് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് ഭർത്താവ്

കൽപ്പറ്റ: വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഭർത്താവ് തോമസ് വര്‍ഗീസ് പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബത്തിലെ സാമ്പത്തിക ബാധ്യതകളാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും തോമസ് പറഞ്ഞു. വീട്ടിലുള്ള കടബാധ്യതകളെ കുറിച്ച് ഭാര്യ എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നുവെന്നും തോമസ് പൊലീസിനോട് പറഞ്ഞു. ഇതേതുട‍ർന്നാണ് പ്രകോപിതനായ തോമസ് കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യയെ തുണിയുപയോഗിച്ച് കഴുത്തിലമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എലിസബത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ […]
Read more

വയനാട് തലപ്പുഴയിലെ ജനവാസ മേഖലയിൽ കാട്ടാന

വയനാട്: തലപ്പുഴയിലെ ജനവാസ മേഖലയിൽ കാട്ടാന. പ്രദേശത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനയാണ് താഴെചിറക്കര ഭാഗത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ പതിനെട്ട് ദിവസമായി തേയില തോട്ടമേഖലയായ താഴെചിറക്കര പ്രദേശത്തെ ജനങ്ങൾ കാട്ടാന ഭീതിയിലാണ്. വനംവകുപ്പ് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് അയക്കുമെങ്കിലും തിരിച്ച് വീണ്ടും കാട്ടാന ഇതേ സഥലത്തേക്ക് എത്തുകയാണ്. ഓരോ ദിവസവും പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ് തൊഴിലെടുക്കാനായി തോട്ടം മേഖലയിലേക്ക് എത്തുന്നത്. വനം വകുപ്പ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പ്രായാധിക്യമുള്ള കാട്ടാനയുടെ തലയിൽ മൂന്നിലേറെ […]
Read more

കനത്ത മഴയിൽ വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ

വയനാട്: വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. വയനാട് കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. അധികൃതർ വിവരമറിഞ്ഞത് മെയ് 30ന് ആയിരുന്നു. അപകടത്തെ തുടർന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങൾ മേഖലയിൽ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. 1984 ൽ കരിമറ്റം എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. മലയോട് ചേർന്ന് ജനവാസമില്ലെന്നും ആളപായമുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
Read more

വാക്കുതര്‍ക്കത്തില്‍ തുടങ്ങി കൊലപാതകത്തില്‍ കലാശിച്ച സംഭവം; കോടതി ശിക്ഷ വിധിച്ചു

വയനാട്: മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ കോൺക്രീറ്റ് കട്ടകൊണ്ട് അയൽവാസിയുടെ തലയ്ക്കടിച്ച കേസിൽ വിധി. വാക്കുതർക്കത്തിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ച സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. അയല്‍വാസി തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ യുവാവിനെ കോടതി അഞ്ച് വര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. കേണിച്ചിറ വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയില്‍ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വര്‍ഷം തടവിന് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix