Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

കനത്ത മഴ: വയനാട് പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-05-2025) അവധി പ്രഖ്യാപിച്ച് കളക്ടര്‍. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. വയനാട് നിലവിൽ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനാണ് സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ – […]
Read more

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കല്‍പ്പറ്റ: റെഡ് അലേര്‍ട്ട് നിലവിലുള്ള സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-05-2025) അവധി പ്രഖ്യാപിച്ച് കളക്ടര്‍. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. Content: Holiday for educational institutions in Wayanad district tomorrow
Read more

ആശങ്കയൊഴിയാതെ വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം

കബനിഗിരി : വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം . ഇന്ന് പുലർച്ചെയാണ് വയനാട് കബനിഗിരിയിൽ ഒരാടിനെ പുലി കടിച്ചുകൊന്നത്. പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. അതേസമയം മറ്റൊരാടിനും കടിയേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി . കൂടാതെ പുലിയുടെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട് . ഇതോടെയാണ് പുലി പ്രദേശത്ത് തന്നെ ഉണ്ടെന്ന് സ്ഥിതിക്കരിച്ചത്. എന്നാൽ ഇത് രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ […]
Read more

മഴ:വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ ദ്വീപ്, കാന്തന്‍പാറ, പൂക്കോട്‌ലേക്ക്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. ജലനിരപ്പ് ഉയരുന്നതിനാല്‍ കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് […]
Read more

900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്നു വീണ് മരണം; രണ്ട് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്നുവീണ് വിനോദ സഞ്ചാരി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മേപ്പാടി 900 കണ്ടിയിലെ ‘900 വെഞ്ചേഴ്‌സ്’ എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ച ഷെഡ് ആണ് തകര്‍ന്നുവീണത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് തകർന്നു വീഴുക്കയായിരുന്നു. അപകടത്തില്‍ നിലമ്പൂര്‍ അകമ്പാടം സ്വദേശിയായ നിഷ്മ മരണപ്പെടുകയും മൂന്ന് പേര്‍ക്ക് […]
Read more

വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണു; യുവതിക്ക് ദാരുണാന്ത്യം

മേപ്പാടി: വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.
Read more

മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല; കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ കാണാതായ വയോധികയുടെ ദൃശ്യങ്ങൾ പുറത്ത്. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ലീലയെ കാണാതായത്. മാസങ്ങള്‍ക്ക് മുമ്പ് കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. പ്രദേശത്ത് വനം വകുപ്പും പൊലീസും തിരച്ചില്‍ നടത്തുന്നു.
Read more

പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

കല്‍പ്പറ്റ: പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുല്‍ സ്റ്റേഷനില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്‌സിങ്ങിന് ആഭ്യന്തരവകുപ്പ് നല്‍കിയ വിവരവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് മറുപടിയില്‍ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തില്‍ നീതിപൂര്‍വ്വമായ […]
Read more

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

വയനാട്: വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീടിന് സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കരടി ആക്രമിച്ചത്. ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഗോപി നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്

കൽപറ്റ: വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix