Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വയനാട് നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യജീവി ആക്രമണത്തില്‍ ദിനംപ്രതി മനുഷ്യ ജീവനുകള്‍ പൊലിയുമ്പോഴും ഇതില്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജി, കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ് എന്നിവര്‍ അറിയിച്ചു. ഇന്ന് അട്ടമലയില്‍ […]
Read more

വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റെ പ്രസംഗം വിവാദത്തിൽ

കല്‍പറ്റ: വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്റെ പ്രസംഗം വിവാദത്തിലേക്ക്. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം. പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്നും […]
Read more

പ്രിയങ്ക ഗാന്ധി മൂന്ന് ദിവസം വയനാട്ടിൽ

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി മൂന്ന് ദിവസം വയനാട്ടിൽ. ഫെബ്രുവരി 8 മുതൽ 10 വരെയാണ് പ്രിയങ്ക വയനാട്ടിൽ എത്തുന്നത്. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലത്തിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും. എട്ടാം തീയതി രാവിലെ 9.30-ന് മാനന്തവാടിയിൽ നാലാം മൈൽ എഎച്ച് ഓഡിറ്റോറിയത്തിലും 12 മണിക്ക് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും […]
Read more

കടുവയുടെ വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും; പോസ്റ്റ്മോർട്ടം പൂർത്തിയായി

വയനാട്: വയനാട് പഞ്ചാരക്കൊല്ലിയിൽ നിന്നുള്ള നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്. ഇതേ കടുവ തന്നെയാണ് രാധയെ കൊന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കടുവയുടെ മരണത്തിന് കാരണം കഴുത്തിലുണ്ടായ ഗുരുതര മുറിവുകളാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. നാല് മുറിവുകൾ കടുവയുടെ കഴുത്തിൽ കാണപ്പെട്ടു. ഇവ മറ്റൊരു കടുവയുമായി ഉള്ള ഏറ്റുമുട്ടലിൽ ഉണ്ടായ മുറിവുളാണെന്നാണ് […]
Read more

നരഭോജി കടുവയുടെ സാന്നിധ്യം; വയനാട്ടിൽ നാലിടങ്ങളിൽ കർഫ്യൂ

വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെയ്ക്കാനുള്ള ദൗത്യം മുന്നോട്ടുപോകുന്നതോടെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, മേലേ ചിറക്കര, മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ. നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ. ഈ സ്ഥലങ്ങളിൽ സഞ്ചാരത്തിന് വിലക്കുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും കടകൾ തുടക്കരുതെന്നും നിർദേശമുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. കൂടാതെ പഞ്ചാരക്കൊല്ലിയിൽ വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.
Read more

എംഎൻ വിജയന്‍റെ മരണം; ഐസി ബാലകൃഷ്ണൻ എംഎൽഎയെ ജാമ്യത്തിൽ വിട്ടയച്ചു

കൽപ്പറ്റ: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റേയും മകന്റേയും മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതില്‍ ഐസി ബാലകൃഷ്ണന്‍ ഒന്നാം പ്രതിയാണ്. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണന്‍ […]
Read more

പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി

വയനാട്: പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് ശമനമായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസം കടുവ കുടുങ്ങിയത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. കാറിൽ സ്ഥാപിച്ച ഡാഷ് ബോർഡിൽ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. 13 വയസ്സുള്ള കടുവയാണ് കൂട്ടിലായത്. ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ 5 ആടുകളെയാണ് കടുവ കൊന്നത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Read more

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസണിന്റെ അപ്പീലിനെതിരെ സി പി ഐ എം പ്രതിഷേധം

വയനാട്: ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് ഹാരിസൺസ് മലയാളം ലിമിറ്റഡ് നൽകിയ അപ്പീലിൽ പ്രതിഷേധവുമായി സി പി എം. വയനാട് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി പ്രതിഷേധിക്കും. പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുളള ഭൂമി സർക്കാരിന് കൈമാറാൻ നിർദേശിച്ചുളള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജി. തങ്ങളുടെ ഭൂമി ദീർഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമാണ്. നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാർ ഔദ്യോഗിക ആശയവിനിമയം നടത്തുന്നില്ലെന്നും ഹാരിസൺ ഹർജിയിൽ പറയുന്നു.
Read more

വയനാട് ഡിസിസി ട്രഷററുടെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കല്‍പ്പറ്റയിലെ ജില്ലാ ചീഫ് സെഷന്‍സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൂന്ന് പേരും ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്. ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം […]
Read more

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തില്‍ നിർണായക തീരുമാനവുമായി സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് പുതിയ തീരുമാനം. ഇതിനായി ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയും ആണ് രൂപീകരിച്ചത്. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം വേണമെന്നത് ദുരന്ത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ഇക്കാര്യത്തിലാണ് സർക്കാർ ഇപ്പോൾ നിർണായക നടപടി കൈക്കൊണ്ടത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix