Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

വയനാട്ടില്‍ പച്ചക്കൊടിക്ക് വിലക്കില്ല; ഇ ടി മുഹമ്മദ് ബഷീര്‍ എം പി

കല്‍പ്പറ്റ: വയനാട്ടില്‍ പച്ചക്കൊടിക്ക് വിലക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. വയനാട്ടില്‍ യുഡിഎഫ് പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ മുസ്ലിംലീഗ് ഉണ്ടാകും. പ്രിയങ്കയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാവാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പച്ചക്കൊടി പിടിക്കുന്നതില്‍ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല. ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെയും സിപിഎമ്മിന്റെയും വൃത്തികെട്ട രാഷ്ട്രീയമാണെന്നും അധികം വൈകാതെ ഇരു പാര്‍ട്ടികളും ഒന്നിക്കുന്നത് വൈകാതെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Read more

കന്നിയങ്കത്തിന് പ്രിയങ്ക; നാമനിര്‍ദ്ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രിയങ്കയുടെ കന്നിയങ്കത്തിന്റെ പത്രികാ സമര്‍പ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വമ്പന്‍ റോഡ് ഷോയോടെയാവും പത്രികാ സമര്‍പ്പണം. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ തുടങ്ങും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ […]
Read more

പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് നവ്യ ഹരിദാസ്; പി കെ കൃഷ്ണദാസ്

കൊച്ചി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. അതേസമയം കേരളത്തിന് ശാപമായി മാറിയ പിണറായി സര്‍ക്കാരിന് വയനാട്ടിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ നവ്യ ഹരിദാസ് വരെ ത്യാഗം സഹിച്ച് വളര്‍ന്ന നേതാക്കളാണ്. രാഷ്ട്രീയ കുടുംബാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് ബിജെപിയാണെന്നും പി കെ […]
Read more

രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; സത്യന്‍ മൊകേരി

കല്‍പ്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. രാഹുല്‍ വയനാട്ടിലെ ജനങ്ങളുടെ ഒരു വിഷയത്തിലും ഇടപെട്ടില്ലെന്നും മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ചെന്നുമാണ് സത്യന്‍ മൊകേരിയുടെ വിമര്‍ശനം. മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്. വയനാട്ടിലെ ജനങ്ങള്‍ യുഡിഎഫിന് എതിരായ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പോകുകയാണ്. ഇടതുപക്ഷത്തിന് വലിയ സ്വാധീനമുളള മണ്ഡലമാണ് വയനാടെന്നും അദ്ദേഹം […]
Read more

യുവാവിനെ സംഘംചേർന്ന് ആക്രമിച്ചു, മദ്യംകുടിപ്പിച്ചു; 2 പേർ അറസ്റ്റിൽ

‌വയനാട്: വായ്പ നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി സംഘംചേര്‍ന്ന് ആക്രമിച്ചതായും ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചതായും പരാതി. സംഭവത്തില്‍ കേസെടുത്ത പുല്പള്ളി പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. പുല്പള്ളി ചെറ്റപ്പാലം സ്വദേശികളായ യോഗിമൂല ബിനു (37), പുത്തന്‍വീട്ടില്‍ രമേശന്‍ (48) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോളറാട്ടുകുന്ന് ആണ്ടുവീട്ടില്‍ ഷിന്റോ ബാബുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഷിന്റോ സുഹൃത്തായ ചെറ്റപ്പാലം സ്വദേശി മനുവിന് ആറുമാസം മുന്‍പ് 25,000 രൂപ വായ്പയായി നല്‍കിയിരുന്നെന്നും ഇത് തിരിച്ചുചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ ആളുകളെ കൂട്ടിവന്ന് അക്രമിച്ചതെന്നുമാണ് […]
Read more

ഒ ആര്‍ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും

തിരുവനന്തപുരം:മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും.സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങള്‍.ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവാണ് കേളു. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര്‍ കേളുവിന് ചുമതല നല്‍കിയത്.കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്‍കാന്‍ തീരുമാനമായി.പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുളള ആരെയും […]
Read more

പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കണം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി സ്ഥാനം ഒഴിയുന്ന വയനാട്ടില്‍ അദേഹത്തിന്റെ സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.ആദ്യമായി ഇലക്ഷനില്‍മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാവും വയനാട്ടുകാര്‍ സമ്മാനിക്കാന്‍ പോകുന്നതെന്നും ഉറപ്പാണ്.ആ നിലയ്ക്ക് ഇനി വയനാട്ടില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ഇടത് – എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളോട് ഒരു അപേക്ഷ,എന്തായാലുംവയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ജയം ഉറപ്പാണല്ലോ, അങ്ങനെയെങ്കില്‍ മറ്റു മുന്നണികള്‍ മത്സരിക്കാതെ ഇരുന്നാല്‍ അവരെ വിജയിയായിഇപ്പോഴെ പ്രഖ്യാപിക്കാം.ഒരു ഉപതെരഞ്ഞെടുപ്പ് […]
Read more

രാഹുല്‍ ഗാന്ധി 12ന് വയനാട്ടിലെത്തും

കല്‍പ്പറ്റ:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12-ന് വയനാട്ടിലെത്തും.ദേശീയ നേതാക്കളും മണ്ഡല സന്ദര്‍ശനത്തിനായി എത്തുന്ന രാഹുലിന് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. എന്നാല്‍ റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ മുതിര്‍ന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.സ്ഥാനം ഒഴിയുന്നതിന് മുമ്പായി വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. വയനാട്ടില്‍ […]
Read more

വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മേപ്പാടി(വയനാട്): സ്വകാര്യ മെഡിക്കല്‍ കോളേജിലെ വനിതാഡോക്ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ഇ. ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ്. ഞായറാഴ്ച വൈകീട്ട് ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യകാരണം വ്യക്തമല്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ക്കുശേഷം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix