Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി സ്ഥലത്തേക്ക് എത്തുക.

രാവിലെ പതിനൊന്നരയ്ക്കാണ് മീനങ്ങാടിയില്‍ എത്തുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍
ഉച്ചയ്ക്ക് രണ്ടരയ്ക്ക് പങ്കെടുക്കും. വൈകിട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് പ്രിയങ്കയുടെ ഇന്നത്തെ അവസാന പരിപാടി. പ്രിയങ്കയുടെ പ്രചാരണത്തിനായി മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer