Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Priyanka Gandhi

മേപ്പാടി ദുരന്തം; ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ്, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവർ സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടവരുമായും സംസാരിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു. അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തിയ അവർ, ദുരിതബാധിതർക്കൊപ്പം ഈ പ്രയാസകരമായ സമയത്ത് ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും […]
Read more

അയോധ്യ രാമക്ഷേത്ര ക്രമക്കേട്; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ നൽകിയ സംഭാവനകളിൽ നടന്ന ക്രമക്കേടുകളിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭാവന മോഷണത്തിന് പിന്നിൽ ക്ഷേത്ര ജീവനക്കാർ മാത്രമല്ലെന്നും “വലിയ തലങ്ങൾ” ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു. ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുന്ന തരത്തിലുള്ള തട്ടിപ്പാണ് നടന്നതെന്നും, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനിടെ […]
Read more

കൂടിക്കാഴ്ച ഹൃദ്യം; വി ഡി സതീശനും യുഡിഎഫിനും ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എഐസിസി ദേശീയ നേതാക്കളുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം വിവിധ ഘട്ടങ്ങളിലായി ചർച്ച നടത്തി. രാവിലെ 9 മണിയോടെയാണ് വി.ഡി. സതീശൻ ആദ്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ […]
Read more

രാഹുലിനേക്കൊണ്ട് കഴിയില്ല, പ്രിയങ്ക ഇന്ദിരയേപ്പോലെ: തേജ് പ്രതാപ് യാദവ്

പട്‌ന: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തെ കുറിച്ച് പുതിയ വിവാദ പരാമർശവുമായി തേജ് പ്രതാപ് യാദവ്. പ്രിയങ്ക ഗാന്ധിയെ പിന്തുണച്ചും രാഹുൽ ഗാന്ധിയെ വിമർശിച്ചുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി പ്രിയങ്കയെ താരതമ്യം ചെയ്ത യാദവ്, സഖ്യത്തെ നയിക്കാൻ പ്രിയങ്കയ്ക്ക് മാത്രമേ കഴിയും എന്ന് അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രകൾ നടത്തുന്നതുകൊണ്ടോ ബുള്ളറ്റിൽ സഞ്ചരിക്കുന്നതുകൊണ്ടോ മാത്രം നേതൃത്വം തെളിയിക്കാനാവില്ലെന്നും യാദവ് പരിഹസിച്ചു. പട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിഹാറിലെ […]
Read more

സ്ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമുള്ള കാര്യമല്ല: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി രംഗത്ത്. രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു. കേന്ദ്ര സർക്കാർ രാജ്യാന്തര സമ്മർദ്ദത്തിലാണെന്നും അത് പൊതുജനങ്ങൾക്ക് വ്യക്തമാനിന്നും പ്രിയങ്ക പറഞ്ഞു. മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടാണ് സർക്കാർ ഈ ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചിരുന്നുവെന്നും, ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ദുർബലപ്പെടുത്താനാണ് ശ്രമമെന്നും […]
Read more

പ്രിയങ്ക ഗാന്ധി വദ്ര ലോക്സഭയിൽ നടത്തിയ പ്രസംഗം; അമിത്ഷായെപ്പോലും ചിരിപ്പിച്ചു

ന്യൂഡൽഹി: വയനാട് എം.പി പ്രിയങ്ക ഗാന്ധി വദ്ര ലോക്സഭയിൽ നടത്തിയ പ്രസംഗം, ശൈലിയിലും ഉള്ളടക്കത്തിലും പ്രതിപക്ഷ ശബ്ദങ്ങളിൽ നിന്ന് വേറിട്ട് ശ്രദ്ധ നേടിയതായി വിലയിരുത്തൽ. വെറും 21 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നെഹ്‌റു പാരമ്പര്യം ഉദ്ധരിച്ചും ഭരണപക്ഷത്തെ വിമർശിച്ചും സ്ത്രീ സംവരണവും മണ്ഡല പുനർനിർണ്ണയവും സംബന്ധിച്ച വിഷയങ്ങൾ അവർ അവതരിപ്പിച്ചു. സൗമ്യതയും വ്യക്തതയമുള്ള വിമർശനവും കൂട്ടിച്ചേർത്ത പ്രസംഗം കടുത്ത ധ്രുവീകരണം നിലനിൽക്കുന്ന സഭയിൽ ശ്രദ്ധേയമായി. വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കി പുഞ്ചിരിയോടെ വിമർശനം മുന്നോട്ടുവെക്കാനായതും പ്രത്യേകതയായി. കേന്ദ്ര ആഭ്യന്തരമന്ത്രി […]
Read more

പ്രിയങ്കാ ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രിയങ്ക ഗാന്ധി, റോബർട്ട് വദ്ര ദമ്പതികളുടെ മകൻ റെയ്ഹാൻ വദ്രയുടെ വിവാഹ നിശ്ചയമാണ് കഴിഞ്ഞത്. ദീർഘകാലമായുള്ള സുഹൃത്ത് അവിവാ ബായ്ഗ് ആണ് വധു. കഴിഞ്ഞ ഏഴ് വർഷമായി അവിവായുമായി പ്രണയത്തിലാണ് 25കാരനായ റെയ്ഹാൻ. ദില്ലി സ്വദേശിനിയാണ് അവിവാ. ഡെറാഡൂണിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ റെയ്ഹാൻ ലണ്ടനിൽ നിന്നാണ് ഓറിയന്റൽ ആനൃൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയത്. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. […]
Read more

രണ്ടു വള്ളത്തിൽ കാല് ചവിട്ടരുത്: പിഎം ശ്രീയിൽ എൽഡിഎഫിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. പിഎം ശ്രീയിൽ സർക്കാരിൻ്റെ നിലപാടിൽ വ്യക്തതയില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പിഎം ശ്രീയിൽ ഒപ്പ് വെച്ചത് സിപിഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. അതേസമയം, പിഎം ശ്രീ പദ്ധതിയിൽ കേരളത്തിൻ്റെ കത്ത് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. […]
Read more

ലൈം​ഗിക പീഡനത്തിനിരയായെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം വേണമെന്ന് പ്രിയങ്കാ ​ഗാന്ധി

കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് ലൈം​ഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്കാ ​ഗാന്ധി. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ശക്തവും സമ​ഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിആവശ്യപ്പെട്ടു. ആർ‌എസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർ‌എസ്‌എസ് […]
Read more

‘വൻ വ്യവസായികളുടെ വായ്പകൾ എഴുതി തള്ളുന്നു, അർഹമായവര്‍ക്ക് സഹായം ഉറപ്പാക്കുന്നില്ല’; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി വിമർശിച്ചു. “വൻ വ്യവസായികളുടെ വായ്പകൾ കണ്ണടച്ച് എഴുതി തള്ളുന്ന സർക്കാർ, സാധാരണ ജനങ്ങൾക്ക് അർഹമായ സഹായം നൽകാൻ വിസമ്മതിക്കുന്നു. കേന്ദ്രം തങ്ങളുടെ ബാധ്യതയിൽ നിന്ന് പിന്മാറുകയാണ്,” എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സർക്കാർ നിർണായകമായൊരു സമയത്ത് പൂർണ പരാജയമായിരിക്കുകയാണ് എന്നും പ്രിയങ്ക വിമർശിച്ചു. അതേസമയം, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം പരിഗണിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer