Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രിയങ്ക ഗാന്ധി വദ്ര ലോക്സഭയിൽ നടത്തിയ പ്രസംഗം; അമിത്ഷായെപ്പോലും ചിരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വയനാട് എം.പി പ്രിയങ്ക ഗാന്ധി വദ്ര ലോക്സഭയിൽ നടത്തിയ പ്രസംഗം, ശൈലിയിലും ഉള്ളടക്കത്തിലും പ്രതിപക്ഷ ശബ്ദങ്ങളിൽ നിന്ന് വേറിട്ട് ശ്രദ്ധ നേടിയതായി വിലയിരുത്തൽ. വെറും 21 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നെഹ്‌റു പാരമ്പര്യം ഉദ്ധരിച്ചും ഭരണപക്ഷത്തെ വിമർശിച്ചും സ്ത്രീ സംവരണവും മണ്ഡല പുനർനിർണ്ണയവും സംബന്ധിച്ച വിഷയങ്ങൾ അവർ അവതരിപ്പിച്ചു.

സൗമ്യതയും വ്യക്തതയമുള്ള വിമർശനവും കൂട്ടിച്ചേർത്ത പ്രസംഗം കടുത്ത ധ്രുവീകരണം നിലനിൽക്കുന്ന സഭയിൽ ശ്രദ്ധേയമായി. വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കി പുഞ്ചിരിയോടെ വിമർശനം മുന്നോട്ടുവെക്കാനായതും പ്രത്യേകതയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അവരുടെ പരാമർശങ്ങൾക്കിടെ ചിരിച്ചുപോയതായി ശ്രദ്ധിക്കപ്പെട്ടു. പ്രസംഗം പ്രതിപക്ഷ നിരകളെ ഉണർത്തുകയും രാഹുൽ ഗാന്ധിയുടെ പ്രശംസ നേടുകയും ചെയ്തു.

പ്രസംഗത്തിന് പിന്നിൽ കൃത്യമായ തയ്യാറെടുപ്പുണ്ടായിരുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രധാനപ്പെട്ട കാര്യങ്ങൾ പോയിന്റുകളായി കുറിച്ചെടുത്ത് സഭയിലെത്തിയ പ്രിയങ്ക, വസ്തുതാപരമായ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം സ്വാഭാവികമായ അവതരണമാണ് തുടർന്നത്.

പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ നെഹ്‌റുവിനെ ഉദ്ധരിച്ച് ഭരണപക്ഷത്തെ വിമർശിച്ച അവർ, ചരിത്രപരമായ പശ്ചാത്തലം ചൂണ്ടിക്കാട്ടി വിഷയങ്ങൾ വിശദീകരിച്ചു. 1928-ൽ മോത്തിലാൽ നെഹ്‌റു അവതരിപ്പിച്ച മൗലികാവകാശങ്ങളുടെ പട്ടികയും 1931-ലെ കറാച്ചി കോൺഗ്രസ് സമ്മേളനവും അവർ ഉദാഹരിച്ചു. സ്ത്രീകളുടെ തുല്യാവകാശം ഉൾപ്പെടെ അടിസ്ഥാന ജനാധിപത്യ മൂല്യങ്ങൾ അതിലൂടെ സ്ഥാപിതമായതായും അവർ പറഞ്ഞു.

മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയെ വിമർശിച്ച പ്രിയങ്ക, നിർദ്ദേശിച്ചിരിക്കുന്ന നടപടി ജനാധിപത്യത്തെ ബാധിക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ചു. അമിത് ഷായെ ചാണക്യനോട് ഉപമിച്ച പരാമർശം സഭയിൽ ചിരി പരത്തുകയും ചെയ്തു.

പ്രസംഗത്തിന്റെ സ്വാധീനം സഭയ്ക്ക് പുറത്തേക്കും വ്യാപിച്ചു. പല പ്രതിപക്ഷ നേതാക്കളും പ്രിയങ്കയെ അഭിനന്ദിച്ചപ്പോൾ, രാഹുൽ ഗാന്ധിയും പ്രസംഗത്തെ പ്രശംസിച്ചു. ആത്മവിശ്വാസവും അവതരണശൈലിയുമാണ് പ്രസംഗത്തെ ശ്രദ്ധേയമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer