Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Priyanka Gandhi

ഇസ്രയേൽ അക്രമങ്ങളെ അപലപിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഇസ്രയേലിന്റേത് ചോര മരവിപ്പിക്കുന്ന കൊടും കൊലയാണെന്നും ഭരണകൂടം ഭീരുക്കളാണെന്നും പ്രിയങ്ക പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലായിരുന്നു പ്രിയങ്ക പ്രതികരണം നടത്തിയത്. സ്വന്തം സത്യത്തെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്മയാണ് ഇസ്രയേല്‍ നടത്തുന്നതെന്നും 400ഓളം പേരെ കൊലപ്പെടുത്തിയ ഇസ്രയേല്‍ നടപടിക്കെതിരെ മനുഷ്യത്വം അവര്‍ക്ക് ഒന്നുമല്ലെന്നും തെളിയിക്കുന്നതെന്നും പ്രിയങ്ക കുറിച്ചു. അതേസമയം ആക്രമങ്ങളെ അഭിമുഖീകരിക്കുന്നപലസ്തീനികളുടെ ധീരതയെ പ്രിയങ്ക പ്രശംസിച്ചു. സ ങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുകളാണ് അവര്‍ അനുഭവിച്ചതെന്നും എന്നിട്ടും അവരുടെ […]
Read more

2026ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ പ്രിയങ്ക ഗാന്ധി

ഈ നിലയ്ക്ക് കാര്യങ്ങൾ മുന്നോട്ടുപോയാൽ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസും യുഡിഎഫും അധികാരത്തിൽ എത്തില്ലെന്നതിൽ ആർക്കും തർക്കമില്ല. ആഴ്ചകൾക്കു മുമ്പ് മുഴുവൻ നേതാക്കളെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഹൈക്കമാൻഡ് ചർച്ചകൾ നടത്തി പരസ്പരം കൈ കൊടിപ്പിച്ചു പിരിച്ചുവിട്ടെങ്കിലും നേതാക്കൾക്കിടയിൽ അനൈക്യം ഇപ്പോഴും ഉണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞദിവസം ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി കേരളത്തിൽ എത്തി ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഈ ആശയവിനിമയത്തിന്റെ പശ്ചാത്തലത്തിലും നേതാക്കൾക്കിടയിൽ യാതൊരു ഐക്യവും ഇല്ലെന്നാണ് ദേശീയ നേതൃത്വം മനസ്സിലാക്കിയിരിക്കുന്നത്. 60 വർഷക്കാലം […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; യുഡിഎഫ് ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കും

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ യുഡിഎഫ് ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യുഡിഎഫ് ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ആശയവിനിമയം നടത്തും. നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് സംഗമങ്ങൾ. നിയോജക മണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർ, ട്രഷറർ, ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളാണ് സംഘടിപ്പിക്കുന്നത്.രാവിലെ 9.30ന് മാനന്തവാടിയിലും, 12ന് ബത്തേരിയിലും, 2ന് കൽപറ്റയിലും ആണ് സംഗമങ്ങൾ. തുടർന്നുള്ള […]
Read more

പ്രിയങ്ക ഗാന്ധി മൂന്ന് ദിവസം വയനാട്ടിൽ

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി മൂന്ന് ദിവസം വയനാട്ടിൽ. ഫെബ്രുവരി 8 മുതൽ 10 വരെയാണ് പ്രിയങ്ക വയനാട്ടിൽ എത്തുന്നത്. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലത്തിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും. എട്ടാം തീയതി രാവിലെ 9.30-ന് മാനന്തവാടിയിൽ നാലാം മൈൽ എഎച്ച് ഓഡിറ്റോറിയത്തിലും 12 മണിക്ക് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും […]
Read more

വയനാട് എംപി വിരുന്നുകാരിയോ…?

വയനാട്ടിലെ ജനങ്ങൾ വന്യമൃഗങ്ങളെകൊണ്ട് പൊറുതിമുട്ടിയിട്ടും സ്ഥലം എംപിയായ പ്രിയങ്കാ ഗാന്ധി തിരിഞ്ഞു നോക്കിയില്ലയെന്നുള്ള വിമർശനങ്ങൾക്കിടയിലാണ് പ്രിയങ്ക ഗാന്ധി ഇന്നലെ വയനാട്ടിലെത്തിയത്. 45കാരിയായ രാധയെ കടുവ ക്രൂരമായി കൊന്നിട്ടും ഒരു അനുശോചനം അല്ലാതെ മറ്റൊന്നും ഇറക്കിയില്ലെന്ന വിമർശനങ്ങൾ വ്യാപകമാകുന്നതിനിടയിലായിരുന്നു പ്രിയങ്കയുടെ വയനാട് സന്ദർശനം. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ എതിരാളികൾ ഉന്നയിച്ച പ്രധാന ആക്ഷേപം അവർ മണ്ഢലത്തിൽ സ്ഥിരമായി ഉണ്ടാകില്ല എന്നതായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലസന്ദർശനം നടത്തിയത്. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം, […]
Read more

മറുപടി കത്തയച്ച് പ്രിയങ്കാഗാന്ധി

സുല്‍ത്താന്‍ബത്തേരി: പ്രമുഖരായ ആര്‍ക്കെങ്കിലും ക്രിസ്തുമസ്-ന്യൂയര്‍ ആശംസകള്‍ എഴുതിയയക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചേനാട് ഗവ. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ ശ്രേയാ ഷബിന് മുന്നില്‍ ആദ്യമെത്തിയ മുഖം പ്രിയങ്കാഗാന്ധി എം പിയുടെതായിരുന്നു. നാലാംക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു ശ്രേയ പ്രിയങ്കാഗാന്ധിക്കായി ആശംസകള്‍ കുറിച്ചത്. സിലബസിലുള്ള പോസ്റ്റോഫീസ് പരിചയപ്പെടുത്തലിന്റെ ഭാഗമായി പ്രമുഖരായവര്‍ക്ക് ആശംസകളെഴുതിയ കാര്‍ഡുകള്‍ അധ്യാപകര്‍ക്കൊപ്പമെത്തി കുട്ടികള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാര്‍ഡയച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ശ്രേയയെ തേടി പ്രിയങ്കാഗാന്ധിയുടെ മറുപടിയെത്തി. ശ്രേയക്കും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് സ്വന്തം കൈപ്പടയില്‍ തന്നെയായിരുന്നു പ്രിയങ്കാഗാന്ധി […]
Read more

കെജ്‌രിവാളിനെതിരെ രാഹുലും പ്രിയങ്കയും പ്രചരണത്തിനെത്തും

ന്യൂ ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിതിന് വോട്ട് അഭ്യർത്ഥിച്ചുള്ള പദയാത്രയില്‍ രാഹുല്‍ പങ്കെടുക്കും. 20 ന് വാല്മീകി ക്ഷേത്രത്തില്‍ നിന്ന് രാഹുലിന്റെ പദയാത്ര ആരംഭിക്കും. കല്‍ക്കാജി മണ്ഡലത്തില്‍ മുഖ്യമന്ത്രി അതിഷിയുടെ എതിർ സ്ഥാനാർഥിയായ മഹിളാ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ അല്‍ക്ക ലാംബക്ക് വേണ്ടിയും രാഹുല്‍ പ്രചരണം നടത്തും. വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പദയാത്രകള്‍ക്കും റാലികള്‍ക്കും ഇരുവരും […]
Read more

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോട്‌ല റോഡിലെ 9 എയിൽ സ്ഥിതി ചെയ്യുന്ന പാർട്ടിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. രാവിലെ 10 മണിയോടെ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങിൽ പാർട്ടി […]
Read more

‘എമർജൻസി’ കാണാൻ പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ച് കങ്കണ റണാവത്ത്

ഇന്ദിരാ​ഗാന്ധിയായി വേഷമിടുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ‘എമർജൻസി’ കാണാൻ പ്രിയങ്കാ ​​ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. പാർലമെന്റിൽ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തന്റെ സിനിമ കാണണമെന്ന് കങ്കണ അഭ്യർഥിച്ചത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രധാനകഥാപാത്രമായി വരുന്ന ഈ സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് കങ്കണയാണ് . സിനിമ കാണാൻ പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയതായി കങ്കണ പറഞ്ഞു. വളരെ ശ്രദ്ധയോട് കൂടിയാണ് താൻ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും ഇന്ദിരാ​ഗാന്ധിയെ ക്യാമറയ്ക്ക് […]
Read more

വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകളേക്കാൾ മൃദുലമാക്കും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥി രമേശ് ബിധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകളെപ്പോലെ മൃദുലമാക്കുമെന്നായിരുന്നു ബിജെപി സ്ഥാനാർഥിയായ രമേശ് ബിദൂരിയുടെ വിവാദ പരാമർശം. പ്രചാരണത്തിനിടെയായിരുന്നു ബിധൂരിയുടെ മോശം പരാമര്‍ശം.ചൊവ്വാഴ്ചയാണ് മുന്‍ എംപി കൂടിയായ ബിധുരിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി ബിധൂരി സമ്മതിച്ചിട്ടുണ്ട്. . ബിജെപി നേതാവ് ഹേമ മാലിനിയെ കുറിച്ച് ലാലു പ്രസാദ് യാദവ് സമാനമായ പരാമര്‍ശം നടത്തിയിരുന്നുവെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix