Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Priyanka Gandhi

നല്‍കിയ സ്നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരും: പ്രിയങ്ക ഗാന്ധി

വയനാട്: നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിലും വഖഫ് വിഷയത്തിലും ഉളള ചോദ്യത്തിന് ഈ വിഷയത്തില്‍ പ്രതികരണം നടത്തേണ്ട ദിനമല്ല ഇന്നെന്നും, പോളിംഗിനുളള ദിവസമാണെന്നും പ്രിയങ്ക പ്രതികരിച്ചു. വയനാടിന്റെ പ്രതിനിധിയായി അവരെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. രാഹുലിന്റെ ഭൂരിപക്ഷത്തെ തകര്‍ക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും പ്രിയങ്ക […]
Read more

പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവ്: പ്രിയങ്ക ഗാന്ധി

സുൽത്താൻ ബത്തേരി: ഇന്ത്യൻ പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ”ഞാൻ നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങൾ എന്റെ സഹോദരന് നൽകിയ സ്നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കുമെന്ന്” പ്രിയങ്ക പറഞ്ഞു. ”കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധിപേരോട് ഞാൻ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാൻ […]
Read more

അണപൊട്ടി ആവേശം; ജനാരവത്തിലലിഞ്ഞ് രാഹുലും പ്രിയങ്കയും

സുൽത്താൻ ബത്തേരി: ആവേശം കൊട്ടിക്കയറി ലോക്സഭ പ്രതിപക്ഷ രാഹുൽ ഗാന്ധിയുടെയും യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ. സുൽത്താൻ ബത്തേരി അസംപ്ഷൻ ചർച്ചിന് മുൻപിൽ നിന്നാരംഭിച്ച റോഡ് ഷോ ചുങ്കം ജങ്ഷനിലാണ് അവസാനിച്ചത്. ഒരു നോക്ക് കാണുവാനായി ചേർന്നണഞ്ഞ ആയിരങ്ങൾക്കിടയിലേക്ക് രാഹുൽ പ്രിയങ്കയും കടന്നുവന്നപ്പോൾ ആവേശം അണപൊട്ടി. കത്തുന്ന വേനൽ ചൂടിനെ അവഗണിച്ച് റോഡിലും റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമായി കാത്തിരുന്ന ആയിരങ്ങളെ ഇരുവരും അഭിവാദ്യം ചെയ്തു. സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ […]
Read more

പിതൃസ്മരണയിൽ പ്രിയങ്ക തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുനെല്ലി: പിതൃ സ്മരണയിൽ വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. അച്ഛനലിഞ്ഞ മണ്ണിൽ ഓർമകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിൻ്റെ പടികൾ കയറിയത്. 1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്. പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകൾ നടത്തി. മേൽശാന്തി ഇ.എൻ കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. […]
Read more

ആന്ധ്രപ്രദേശില്‍ നിന്നും സൈക്കിളിലെത്തി പ്രിയങ്കക്കായി പ്രചരണം നടത്തി ശ്രീനിവാസലു

കല്‍പ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കാവലിയില്‍ നിന്നും സൈക്കിളില്‍ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ശ്രിനി കാവലിയില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുല്‍ത്താന്‍ബത്തേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യര്‍ഥിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികള്‍ കെട്ടിയ പതാകയുമായി […]
Read more

പ്രിയങ്കാഗാന്ധി നാളെ വയനാട്ടിൽ; മൂന്ന് നിയോജക മണ്ഡലങ്ങളിലും പ്രചരണ പരിപാടികൾ

കൽപ്പറ്റ: ആവേശം വാനോളമുയർത്താൻ കൊട്ടിക്കലാശത്തിന് പ്രിയങ്കക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തും. തിങ്കളാഴ്ച രാവിലെ 10ന് സുൽത്താൻ ബത്തേരിയിലാണ് ഇരുവരും നയിക്കുന്ന റോഡ് ഷോ നടക്കുക. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ബസ്റ്റാൻഡിലേക്കും ഇരുവരും റോഡ് ഷോ നടത്തും. അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണത്തിന് ഞായറാഴ്ച വയനാട്ടിൽ തുടക്കമാവും. മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രിയങ്ക പ്രചരണം നടത്തും. ഉച്ചയ്ക്ക് 12.20ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ എടവക, 12.50ന് തരുവണ, […]
Read more

യൂത്ത് ഫോർ പ്രിയങ്ക തെരഞ്ഞെടുപ്പ് ക്യാമ്പയിനിന് തുടക്കമായി

കൽപ്പറ്റ : വയനാട് പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ടി യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ഫോർ പ്രിയങ്ക മെഗാ ക്യാമ്പയിനിങ്ങിന് തുടക്കമായി. കൽപ്പറ്റ ടൗണിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ നിർവഹിച്ചു. യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ നൗഫൽ കക്കയത്ത് പരിപാടിയുടെ അധ്യക്ഷത […]
Read more

പാഞ്ച് സാൽ കാ സുൽത്താനെയായി പ്രിയങ്ക ഗാന്ധി വിജയിക്കും : അഡ്വ. ടി സിദ്ദിഖ് എം എൽ എ

കൽപ്പറ്റ : 7000 കോടി വയനാട് പാക്കേജ് പ്രഖ്യാപിച്ച് ജലരേഖ ആക്കാൻ നേതൃത്വം കൊടുക്കുന്ന, വയനാടിന്റെ കാർഷിക പ്രശ്നങ്ങൾ ഉൾപ്പെടെ ഒരു വിഷയത്തിലും നടപടി എടുക്കാതിരിക്കുകയും, വയനാട് മെഡിക്കൽ കോളേജ് തകർക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്ത ഇടതു സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ടി സിദ്ധിഖ് എംഎൽഎ. വയനാട്ടുകാരുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള ഒരു ധീര വനിതയുടെ സ്ഥാനാർത്ഥിത്വം ആവേശത്തോടുകൂടിയാണ് സ്ത്രീകളും പൊതുസമൂഹവും നോക്കി കാണുന്നതെന്നും ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. ഹത്രാസ്, […]
Read more

രാഹുലിനെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം: പ്രിയങ്ക ഗാന്ധി

പൊഴുതന: രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. പൊഴുതനയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ, മുതലാളിത്ത പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുല്‍ ബി.ജെ.പിയുടെ ശത്രുവായത്. അദ്ദേഹം സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോള്‍, മോദി വെറുപ്പിനെക്കുറിച്ചും സംഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നില്‍ക്കുന്നതാണ് രാഹുല്‍ ഗാന്ധിയെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് കാരണമായതെന്നും […]
Read more

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിക്കുന്നു; പ്രിയങ്ക ഗാന്ധി

മാനന്തവാടി: വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിച്ചുവെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്ത് കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. ദുരന്തത്തെപോലും രാഷ്ടീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ലജ്ജാകരമാണ്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സർക്കാർ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദർശിച്ചതെന്നും പ്രിയങ്ക ചോദിച്ചു. വയനാട് നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വന്യജിവി – […]
Read more

Recent News

Advertisement
WhiteswanTV Footer