Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Priyanka Gandhi

എം.ടിയുടെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നത്: പ്രിയങ്കഗാന്ധി

മലയാളത്തിലെ മഹാനായ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. ‘എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തോടെ സാഹിത്യത്തെയും സിനിമയേയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റാൻ കഴിവുള്ള ഒരു മഹാപ്രതിഭയെയാണ് നമുക്ക് നഷ്ടമായത്. മനുഷ്യവികാരങ്ങളും കേരളത്തിന്റെ സംസ്കാരവും ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. കലയുടെയും സാഹിത്യത്തിന്റെയും സംരക്ഷകനായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകർക്കും അനുശോചനമറിയിക്കുന്നു. അദ്ദേഹം പറഞ്ഞ കഥകളിലൂടെയും സ്പര്‍ശിച്ച ഓരോ ഹൃദയങ്ങളിലും […]
Read more

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി:രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്രത്തിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എം പി. കല്യാണ്‍ സിങ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഒരു ഫോം സഹിതമാണ് പ്രിയങ്ക സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്. ”കുട്ടികളെ പഠിപ്പിക്കുന്നതിനായും അവരെ പരീക്ഷകളിൽ തയ്യാറെടുപ്പിക്കുന്നതിനായും പലതും ത്യജിച്ച് രക്ഷിതാക്കള്‍ സ്വരുക്കൂട്ടുന്ന തുക കേന്ദ്രം വരുമാന മാർഗമാക്കി മാറ്റുകയാണ്. യുവാക്കൾക്ക് ജോലി നൽകാൻ ബി ജെ പിക്ക് കഴിയില്ല, പക്ഷേ പരീക്ഷാ ഫോമുകളിൽ 18 ശതമാനം ജിഎസ്ടി ചുമത്തുന്നത് […]
Read more

തണ്ണിമത്തൻ ചിത്രമുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി; മുസ്ലിം പ്രീണനമെന്ന് ബിജെപി

ന്യൂഡൽഹി: പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്.പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. മുൻപും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.
Read more

സംഭാൽ സന്ദർശനത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു

ഉത്തർപ്രദേശിലെ സംഭാലിൽ സന്ദർശനത്തിനായി പോകാൻ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. ബാസിപൂർ അതിർത്തിയിൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞത്. ഒറ്റക്ക് പോകാമെന്ന് അറിയിച്ചിട്ടും രാഹുലിന് പൊലീസ് അനുമതി നൽകിയില്ല . അതേ തുടർന്ന് ഒന്നര മണിക്കൂർ കാത്ത് നിന്നിട്ട് രാഹുലും സംഘവും മടങ്ങി. സന്ദര്‍ശിക്കുന്നതില്‍ തന്നെ വിലക്കിയത് അവകാശലംഘനമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് സംഭവ സ്ഥലം സന്ദർശിക്കാനായി താൻ എത്തിയതെന്നും ഇത് തന്റെ […]
Read more

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംഭാൽ സന്ദർശിക്കും

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ ഉത്തർപ്രദേശിലെ പള്ളിയുടെ സർവേ സംബന്ധിച്ച സംഘർഷം ഉണ്ടായ സംഭാലിൽ ഇന്ന് പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തും. യു പിയിലെ മറ്റ് എംപിമാരും സന്ദർശത്തിന് ഒപ്പം ഉണ്ടാകും. സംഭാലിൽ ഡിസംബർ 10 വരെ കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുറത്ത് നിന്നാരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. സന്ദർശത്തിന് ഇത് വരെ പൊലീസ് അനുമതി നൽകിയിട്ടില്ല. രണ്ട് ദിവസം മുൻപ് സംഭൽ സന്ദർശിക്കാൻ എത്തിയ […]
Read more

ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക

കൽപ്പറ്റ: മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പോലീസ് ക്രൂരമായി മർദ്ദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ജില്ലാ പ്രസിഡന്റ് അമൽ ജോയിയെ ഫോണിൽ വിളിച്ച പ്രിയങ്ക ഗാന്ധി പോലീസിൽ നിന്നേറ്റ പരുക്കുകളെ കുറിച്ച് ചോദിക്കുകയും യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വയനാട്ടിൽ തിരിച്ചെത്തുമ്പോൾ നേരിട്ട് […]
Read more

കൈകൂപ്പി, നന്ദി പറഞ്ഞ് പ്രിയങ്ക; ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി

മാനന്തവാടി: ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിനും നന്ദി പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്നം ചെയ്ത യു.ഡി.എഫ്. പ്രവർത്തകർക്ക് നന്ദി. നിങ്ങളുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം സാധ്യമല്ലായിരുന്നു. തന്റെ ആദ്യ […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കെതിരായ പൊലീസ് ലാത്തിച്ചാര്‍ജ്ജിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രയത്നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ […]
Read more

വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുലിനൊപ്പം പ്രിയങ്ക ഇന്ന് കേരളത്തിൽ

കല്‍പ്പറ്റ: വയനാട്ടില്‍ ഉജ്ജ്വല ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തില്‍ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക. നാളെ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി : വയനാട് ലോക് സഭാംഗമായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രിയങ്കയ്‌ക്കൊപ്പം മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംപി രവീന്ദ്ര വസന്ത്‌ റാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ. വയനാട് നിന്നുള്ള യുഡിഎഫിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും. സത്യപ്രതിജ്ഞയ്ക്കുശേഷം വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം നടക്കും. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും പാര്‍ലമെന്റ് മാര്‍ച്ച്. കേരളത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer