Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Priyanka Gandhi

വായനാട്ടിലെത്തി സോണിയയും രാഹുലും ; ഹാർദ്ദവമായി സ്വീകരിച്ച് പ്രിയങ്കയും സണ്ണി ജോസഫും

കൽപറ്റ : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി അവിടുന്ന് ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി, ഇരുവരെയും സ്വീകരിക്കാൻ എത്തിയിരുന്നു. ഇരുവർക്കും വെള്ളിയാഴ്ച പൊതുപരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയ നേതാക്കൾ സോണിയയെയും രാഹുലിനെയും ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ.സി.വേണുഗോപാൽ എംപിയും സോണിയയ്ക്കും രാഹുലിനും […]
Read more

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; മറ്റന്നാൾ മുതൽ ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും

വയനാട്: പ്രിയങ്ക ഗാന്ധി മറ്റന്നാൾ മുതൽ വയനാട് മണ്ഡലത്തിൽ എത്തും. നാളെ രാത്രി കോഴിക്കോട് ർത്തുന്ന പ്രിയങ്ക ഗാന്ധി ഒരാഴ്ചയോളം മണ്ഡലത്തിൽ ഉണ്ടാകും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. അതേസമയം പ്രിയങ്ക ഗാന്ധി എംപി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് എംപിയായ പ്രിയങ്ക ലീഗ് ദേശീയ ആസ്ഥാനത്തേക്കെത്തുക. നേരത്തെ ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് പ്രിയങ്കയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ […]
Read more

പണിക്ക് മറു പണി: പ്രിയങ്ക ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കല്‍പ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ബിജെപി. ബിജെപി പട്ടികവര്‍ഗ്ഗമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി. നിരവധി ആളുകള്‍ കൊല്ലപ്പെട്ട ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എംപിയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദന്‍ പള്ളിയറ പരാതിയില്‍ ആവശ്യപ്പെടുന്നത്.
Read more

പ്രിയങ്കയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ബിജെപി

രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി നിരീക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ബിജെപി. പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്ന രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രിയങ്ക രംഗത്തെത്തിയിരുന്നു. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതി ജഡ്ജിമാരുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. സുപ്രീംകോടതി ജഡ്ജിമാരോട് എല്ലാ ബഹുമാനവുമുണ്ട്. എന്നാല്‍ ആരാണ് യഥാര്‍ഥ […]
Read more

പിണറായി, പ്രിയങ്ക, പത്താന്‍; താര പ്രചാരണം കൊണ്ട് ആര് താരമാകും…?

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പില്‍ പ്രവേശിച്ചിരിക്കെ കനത്ത മഴയിലും തോരാത്ത ആവേശമാണ് നിലമ്പൂരിൽ. പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും യൂസഫ് പത്താനും കളത്തിലിറങ്ങിയത് ശക്തമായ ത്രികോണ മത്സരത്തിന്റെ കരുത്ത് പ്രകടമാക്കി. ആര്യാടന്‍ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധി നടത്തിയ റോഡ് ഷോയുമായില്‍ ആയിരങ്ങള്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോത്തുകല്‍, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് റാലിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് എം സ്വരാജിനായി വോട്ടഭ്യര്‍ഥിച്ചു. […]
Read more

ആര്യാടന് വേണ്ടി പ്രിയങ്കയും സ്വരാജിനായി മുഖ്യമന്ത്രിയും അൻവറിനായി യൂസഫ് പത്താനും നിലമ്പൂരിലെത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കൾ പാർട്ടികളുടെ പ്രചാരണത്തിനായി സജീവമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് നിലമ്പൂരിലെത്തും. 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകുമെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുള്‍പ്പടെയുള്ള എല്‍ഡിഎഫ് നേതാക്കളും വരുംദിവസങ്ങളില്‍ സജീവമായി […]
Read more

പ്രിയങ്കയെ വെട്ടാൻ പിണറായിയെ ഇറക്കി സിപിഎമ്മിന്റെ ചെക്ക്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് നേതാക്കളും അണികളും. പ്രിയങ്ക വയനാടിന്റെയും നിലമ്പൂരിന്റെയും എംപിയാണ്. അതിലുപരി ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പോർ മുഖം കൂടിയാണ്. സഹോദരൻ രാഹുൽ ഗാന്ധിക്ക് ഉള്ളതിനേക്കാൾ സ്വീകാര്യത ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്കയ്ക്കുയുണ്ട്. ഇന്ദിരയുടെ മൂക്കും മുടിയും കണ്ണും മാത്രമല്ല, ധീരതയും കാര്യപ്രാപ്തിയുമാണ് പ്രിയങ്കയുടെ സാമ്യതകൾ. ആ സാമ്യതകൾ തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രിയങ്കയെ സംഘപരിവാറിന് എതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി കോൺഗ്രസും ജനങ്ങളും കാണുന്നത്. വയനാടും കേരളവും […]
Read more

ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് പ്രിയങ്ക നിലമ്പൂരിലെത്തും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എംപി പ്രിയങ്കാ ഗാന്ധി എത്തും. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ 9,10,11 തീയതികളില്‍ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ പ്രചാരണത്തിനായി കേരളത്തിൽ എത്തുമെന്നാണ് വിവരം. ഒരുദിവസം പൂര്‍ണമായും ഷൗക്കത്തിനു വേണ്ടി പ്രചാരണ രംഗത്ത് പ്രിയങ്ക ചെലവഴിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. ജൂണ്‍ 19-നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 23-ാം തീയതി വോട്ടെണ്ണല്‍. Content: Priyanka Gandhi […]
Read more

കോൺഗ്രസിനെ നയിക്കാൻ റോബർട്ട് വാദ്ര…?

റോബർട്ട് വാദ്രയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മരുമകൻ ആണെങ്കിലും ഗാന്ധി കുടുംബത്തിലെ നിറസാന്നിധ്യമാണ് റോബർട്ട് വാദ്ര. രാജീവ് ഗാന്ധിയുടെ മകളും ഇന്ദിരാ ഗാന്ധിയുടെ ചെറുമകളുമായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് അദ്ദേഹം. രാഷ്ട്രീയ മോഹം പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ടെലും വ്യാവസായരംഗത്തായിരുന്നു അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ. പ്രിയങ്കയ്ക്കു പിന്നാലെ ശരിയായ സമയത്ത് താന്‍ പാര്‍ലമെന്റില്‍ എത്തുമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്കയുമായുള്ള വിവാഹത്തിന് ശേഷം പലതവണ പാർട്ടി വേദികളിൽ അദ്ദേഹം എത്തിയിട്ടുണ്ട്. പ്രധാനമായും തെരഞ്ഞെടുപ്പ് വേളകളിലാണ് […]
Read more

ആശാ പ്രവർത്തകരുടെ സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി : ശമ്പളവർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നു ആശാപ്രവർത്തക്കർക്ക് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ആശാപ്രവർത്തക്കർ കേരളത്തിലെ ആരോഗ്യ മേഖലയുടെ നട്ടെല്ലാണെന്നും പ്രിയങ്ക എക്സിൽ കുറിച്ചിരുന്നു . ആശാപ്രവർത്തക്കാരുടെ സേവനം , സഹിഷ്ണുത, ത്യാഗം എന്നിവയുടെ ബഹുമാനിക്കുന്നെന്നും കൂടാതെ ആശമാരുടെ സമരം ഞങ്ങളുടേതു കൂടിയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അവർ ഉയർത്തിപ്പിടിച്ച സംവിധാനം അവരെ ഉപേഷിച്ചെന്നും അവരുടെ നിസ്വാർത്ഥ സേവനത്തെ ബഹുമാനിച്ചുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നുമാണ് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix