Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആര്യാടന് വേണ്ടി പ്രിയങ്കയും സ്വരാജിനായി മുഖ്യമന്ത്രിയും അൻവറിനായി യൂസഫ് പത്താനും നിലമ്പൂരിലെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കൾ പാർട്ടികളുടെ പ്രചാരണത്തിനായി സജീവമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് നിലമ്പൂരിലെത്തും. 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകുമെന്നാണ് വിവരം.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുള്‍പ്പടെയുള്ള എല്‍ഡിഎഫ് നേതാക്കളും വരുംദിവസങ്ങളില്‍ സജീവമായി നിലമ്പൂരിലുണ്ടാകും. ഇതിനിടെ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ പ്രചാരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസുഫ് പഠാന്‍ എത്തും. 15-ാം തീയതി മൂന്ന് മണിക്ക് നിലമ്പൂരിലെത്തുന്ന യൂസുഫ് പഠാന്‍ റോഡ് ഷോ നടത്തുമെന്നാണ് അന്‍വര്‍ ക്യാമ്പ് അറിയിച്ചിരിക്കുന്നത്.

Content: Priyanka for Aryadan, Chief Minister for Swaraj, and Yusuf Pathan for Anwar will also reach Nilambur.

Recent News

Advertisement
WhiteswanTV Footer