Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Aryadan Shoukath

നിലമ്പൂരിന്റെ ‘ചിത്രമില്ലാത്ത’ പോസ്റ്ററുകളും ആര്യാടൻ തന്ത്രങ്ങളും: ഗോപിനാഥ് ഓർക്കുന്നു

നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ ആര്യാടൻ മുഹമ്മദ് എന്ന പേര് വെറുമൊരു ജനപ്രതിനിധിയുടേതല്ല, മറിച്ച് ഒരു ജനതയുടെ ഹൃദയമിടിപ്പറിഞ്ഞ നേതാവിന്റേതായിരുന്നു. പതിനൊന്നു തവണ നിലമ്പൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം എട്ടു തവണയും വിജയിച്ചു കയറിയത് ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയോ പരസ്യപ്പകിട്ടിന്റെയോ അകമ്പടിയോടെയായിരുന്നില്ല. പകരം, മനുഷ്യർക്കിടയിൽ നേരിട്ടിറങ്ങി പ്രവർത്തിച്ചു നേടിയെടുത്ത അടിയുറച്ച വിശ്വാസത്തിന്റെ കരുത്തിലായിരുന്നു. ഈ നീണ്ട രാഷ്ട്രീയ യാത്രയിൽ ആര്യാടന്റെ നിഴലായി കൂടെയുണ്ടായിരുന്ന എ. ഗോപിനാഥ് പങ്കുവെക്കുന്ന ഓർമകൾ കേരള രാഷ്ട്രീയത്തിലെ അപൂർവമായ ചില പാഠങ്ങളാണ് നമുക്ക് മുന്നിൽ […]
Read more

നിലമ്പൂർ വിജയം: ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്

ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ എംഎൽഎ ആയി ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 11,077 വോട്ടുകൾക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചത്. ‌2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയം കൈവരിക്കുന്നത്. സർക്കാരിന് എതിരെയുള്ള ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് യുഡിഎഫ് വിജയത്തിന് ശേഷം പറഞ്ഞുവെക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവറിനു മോശമല്ലാത്ത പ്രകടനം മണ്ഡലത്തിൽ കാഴ്ചവെക്കാൻ കഴിഞ്ഞു. […]
Read more

‘വി ഡി സതീശനോട് വിരോധമില്ല, മുഖ്യമന്ത്രി രാജിവെക്കണം’; ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ. നിലമ്പൂർ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പി വി അൻവർ പറഞ്ഞു. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ വേദന ഉണ്ടാക്കി. യുഡിഎഫിനെ പല തരത്തിലും സഹായിച്ചു. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശനുമായി തുറന്ന ചർച്ചയ്ക്ക് മടിയില്ല. സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗം. തന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ വോട്ട് വിഹിതം ഉയർത്താൻ യുഡിഎഫിന് കഴിയുമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ എങ്കിലും തങ്ങളെ അസോസിയേറ്റ് […]
Read more

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് മുന്നിട്ട് നിൽക്കുമ്പോള്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല എന്നും അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഈ മത്സരത്തിന്റെ ചിത്രത്തിലും യുഡിഫ് കംഫർട്ടബിൾ മജോരിറ്റിയിൽ ജയിക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ് യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.
Read more

നിലമ്പൂർ വോട്ടെണ്ണൽ എട്ടാം റൗണ്ടിൽ; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു

നിലമ്പൂരിൽ വോട്ടെണ്ണൽ എട്ടാം റൗണ്ടിൽ എത്തിയപ്പോൾ യുഡിഎഫ് ലീഡ് അയ്യായിരം കടന്നു. എൽഡിഎഫ് പ്രതീക്ഷ വെച്ച പഞ്ചായത്തുകളിൽ സ്ഥാനാ‍‍ർത്ഥി എം സ്വരാജ് പിന്നിലായി. മറ്റ് മുന്നണികളെ അത്ഭുതപ്പെടുത്തി സ്വതന്ത്ര്യ സ്ഥാനാ‍ർത്ഥി പി വി അൻവ‍ർ വോട്ട് പിടിക്കുന്ന കാഴ്ചയാണ് നിലവിൽ. വഴിക്കടവ് പഞ്ചായത്തിലെ 46 ബൂത്തുകളിൽ നിന്നും യുഡിഎഫിന് 11659 വോട്ടുകളും എൽഡിഎഫിന് 10040 വോട്ടുകളും അൻവറിന് 4312 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി 1507 വോട്ടുകൾ നേടി. പ്രതീക്ഷിച്ചതിലേറെ മുന്നേറ്റമുണ്ടാക്കിയത് പിവി അൻവറാണ്. യുഡിഎഫ് വോട്ടുകളാണ് പിവി […]
Read more

നിലമ്പൂരിൽ ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച്

മലപ്പുറം: നിലമ്പൂരിൽ ആദ്യ റൌണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് ആദ്യ റൗണ്ടിൽ ലഭിച്ചിലെങ്കിലും യുഡിഎഫ് സ്ഥാനാ‍‍‌ർത്ഥി പി വി അൻവറാണ് നിലവിൽ ലീഡ് ചെയ്യുന്നത്. യുഡിഎഫിന് മേൽക്കൈയുള്ള വഴിക്കടവിൽ പിവി അൻവർ മുന്നേറുന്ന കാഴ്ച്ചയാണ്. ആദ്യ റൌണ്ട് വോട്ടെണ്ണുമ്പോൾ വഴിക്കടവിൽ ആര്യാടൻ ഷൌക്കത്ത് ലീഡ് ചെയ്യുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല. ആദ്യ റൌണ്ട് പൂർത്തിയാക്കുമ്പോൾ അൻവർ പിടിച്ച വോട്ടുകൾ യുഡിഎഫിന്റെ വോട്ട് ലീഡ് കുറക്കുകയാണ്. യുഡിഎഫിനൊപ്പം എൽഡിഎഫിൻ്റെ വോട്ടുകളും അൻവർ പിടിച്ചുവെന്നാണ് വ്യക്തമാകുന്നത്.
Read more

ഷൗക്കത്തിന് 7500 വോട്ടിന്റെ ഭൂരിപക്ഷമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, പോത്ത്കല്ല് പഞ്ചായത്തുകളിലാണ് ഭൂരിപക്ഷം ലഭിയ്ക്കുകയെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. വഴിക്കടവ് 3500, മൂത്തേടത്ത് 3000, എടക്കര 2000, ചുങ്കത്തറ 2500, പോത്ത്കല്ല് 1500 എന്നിങ്ങനെ ലീഡ് ലഭിക്കുമെന്നും റിപ്പോർട്ടറിൽ പറയുന്നു. എൽഡിഫ് സ്ഥാനാർഥി എം സ്വരാജിന് നിലമ്പൂർ നഗരസഭയിൽ ലീഡുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2500 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. കരുളായി പഞ്ചായത്തിൽ 1000 വോട്ടിന്റെയും, അമരമ്പലം പഞ്ചായത്തിൽ 1500 വോട്ടിന്റെയും […]
Read more

ഷൗക്കത്തേ…ജോയ് ആണ് താരം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ ഒരാളുടെ പേരുമാത്രം മറന്നു. മലപ്പുറത്തിന്റെ ഡിസിസി പ്രസിഡന്റ് സാക്ഷാൽ വി എസ് ജോയിയുടെ പേര്. ഷൗക്കത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് മറവിയാണെങ്കിൽ പോട്ടെ എന്ന് വെക്കാം. എന്നാൽ ബോധപൂർവ്വം ആണെങ്കിൽ ഒരിക്കലും നീതീകരിക്കുവാൻ കഴിയാത്ത തെറ്റാണ് ഷൗക്കത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുതൽ യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വരെയുള്ളവരുടെ […]
Read more

ആര്യാടന്‍ ഷൗക്കത്തിന്‍റേത് ധൃതരാഷ്ട്രാലിംഗനം: പി വി അൻവർ

നിലമ്പൂര്‍: നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ വിമ‍ർശനവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിൻ്റേത് ധൃതരാഷ്ട്രാലിംഗനമാണെന്നും ആര്യാടൻ്റെ സിനിമാ സ്‌റ്റൈല്‍ തനിക്ക് പരിചയമില്ലെന്നും അൻവ‍‌‍ർ പറഞ്ഞു. പോളിംഗ് ബൂത്തിലെത്തിയ ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആലിംഗനം ചെയ്തിരുന്നു. ഇതിനെ രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള കെട്ടിപ്പിടുത്തമെന്നാണ് പി വി അന്‍വര്‍ പരിഹസിച്ചത്. ഷൗക്കത്തിനോട് താന്‍ സംസാരിച്ചിരുന്നു എന്നാല്‍ തന്നെ കെട്ടിപ്പിടികരുതെന്ന് ആവശ്യപ്പെട്ടുവെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. […]
Read more

ആര്യാടന് വേണ്ടി പ്രിയങ്കയും സ്വരാജിനായി മുഖ്യമന്ത്രിയും അൻവറിനായി യൂസഫ് പത്താനും നിലമ്പൂരിലെത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കൾ പാർട്ടികളുടെ പ്രചാരണത്തിനായി സജീവമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് നിലമ്പൂരിലെത്തും. 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകുമെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുള്‍പ്പടെയുള്ള എല്‍ഡിഎഫ് നേതാക്കളും വരുംദിവസങ്ങളില്‍ സജീവമായി […]
Read more

Recent News

Advertisement
WhiteswanTV Footer