Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: byelection

ടിവികെയുടെ ‘വിസിൽ’ ചിഹ്നത്തിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു; പോളിങ് ഉദ്യോഗസ്ഥനെ നീക്കി

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ബൂത്തിൽ വയോധികയായ വോട്ടറോട് ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചെന്ന പരാതിയിൽ പോളിങ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി. സംഭവത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം തടസപ്പെട്ട പോളിങ് പിന്നീട് പുതിയ ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ പുനഃരാരംഭിച്ചു. ധാരാപുരം മണ്ഡലത്തിലെ കൊളിഞ്ചിവാടി മേഖലയിലെ പോളിങ് ബൂത്തിലാണ് സംഭവം. തങ്കമണി എന്ന പോളിങ് ഉദ്യോഗസ്ഥൻ തമിഴക വെട്രി കഴകത്തിന് (ടിവികെ) അനുവദിച്ച ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താൻ വയോധികയോട് നിർദേശിച്ചതായാണ് ആരോപണം. സംഭവം […]
Read more

വിജയിനെതിരായ ‘മൂഡ്’ പരാമർശം; ഉദയനിധിക്കെതിരെ ടിവികെ

ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസംഗത്തിലെ പരാമർശം വിവാദമായി. ധാരാപുരത്തെ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി വിജയ്ക്കെതിരെ നടത്തിയ ‘മൂഡ്’ പരാമർശമാണ് ചർച്ചയായത്. മുഖ്യമന്ത്രിക്ക് കടൽക്കരയിൽ പുതിയ നിയമസഭാ മന്ദിരം വേണമെന്നും, സഭയിൽ ഇരിക്കുമ്പോൾ ബീച്ച് കാണണമെന്നും ഉദയനിധി പറഞ്ഞു. “ബീച്ച് കണ്ടാലേ അദ്ദേഹത്തിന് മൂഡ് വരൂ. ആ മൂഡല്ല, ജോലി ചെയ്യാനുള്ള മൂഡാണ്” എന്നായിരുന്നു തുടർന്നുള്ള പരാമർശം. പ്രസംഗത്തിനിടെ പ്രവർത്തകരിൽ നിന്ന് ചിരിയും കരഘോഷവും ഉയർന്നു. […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആര് നേടും? വോട്ടെണ്ണല്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 126 സ്ഥാനാർഥികളാണ് വിവിധ വാർഡുകളിലായി ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പിൽ ആകെ 58.81 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിംഗ് കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് കോട്ടയം ജില്ലയിലാണ് രേഖപ്പെടുത്തിയത്. കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകൾക്ക് പുറമെ മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെ ഓരോ വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലായി ഏഴ് […]
Read more

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ് രേഖപ്പെടുത്തി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഇവിടെ 58 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂർ, മലപ്പുറം ജില്ലകളിലും മികച്ച പോളിങ് നടക്കുന്നുണ്ട്. അതേസമയം കോഴിക്കോട്, വയനാട് ജില്ലകളിൽ പോളിങ് മന്ദഗതിയിലാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പ്രധാന രാഷ്ട്രീയ പരീക്ഷണമെന്ന നിലയിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തെ മുന്നണികൾ ശ്രദ്ധയോടെയാണ് കാണുന്നത്. വൈദ്യുതി നിയന്ത്രണം, പ്രതിപക്ഷ […]
Read more

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം, കോഴിക്കോട് കോർപറേഷനുകളിലെ ഓരോ വാർഡുകളിലാണ് മത്സരം. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ നഗരസഭാ വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. […]
Read more

നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാർഥി പിന്മാറി; മണിക്കൂറുകൾക്കകം തീരുമാനം മാറ്റി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനർജി പക്ഷത്തിന് തിരിച്ചടിയായി റെജിനഗറിലെ സ്ഥാനാർഥി റബീഉൽ ആലം ചൗധരി സ്ഥാനാർഥിത്വം പിൻവലിച്ചു. മമത പക്ഷ സ്ഥാനാർഥി നന്ദിഗ്രാമിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു റെജിനഗറിലെ സംഭവവികാസം. പാർട്ടി പ്രവർത്തകർ നേരിടുന്ന സമ്മർദവും പ്രചാരണത്തിനുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് റബീഉൽ ആലം ചൗധരി ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പാർട്ടിക്ക് ലഭിച്ച പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം കുറഞ്ഞ സമയത്തിനുള്ളിൽ വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തുന്നതിലും പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിരവധി പ്രവർത്തകർ അറസ്റ്റിലായതായും […]
Read more

നന്ദിഗ്രാമിൽ മമത ബാനർജി മത്സരിക്കില്ല; അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തൃണമൂൽ

കൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ഡേയെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ മമത ബാനർജി വീണ്ടും ബംഗാൾ നിയമസഭയിലേക്ക് തിരിച്ചെത്താൻ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ചർച്ചകൾക്ക് അവസാനമായി. മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചതിനെ തുടർന്ന് നിയമപ്രകാരം ഒരു മണ്ഡലം ഒഴിയേണ്ടിവന്നതോടെയാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. നന്ദിഗ്രാമിനൊപ്പം രജിനഗറിലും ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രജിനഗറിൽ റെബിയുൾ ആലം ചൗധരിയെയാണ് തൃണമൂൽ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. […]
Read more

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്; ഒറ്റക്ക് മത്സരിക്കാൻ ഇടതുപാർട്ടികൾ; ടിവികെയ്ക്ക് വെല്ലുവിളി

ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. പ്രധാന മുന്നണികളിൽ ചേരാതെയാണ് സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. സിപിഎം മധുരാന്തകം മണ്ഡലത്തിലും സിപിഐ ധാരാപുരം മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തും. ഈ രണ്ട് മണ്ഡലങ്ങളിലും നേരത്തെ മത്സരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സ്ഥാനാർത്ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണ്ണാഡിഎംകെ എംഎൽഎമാർ വിജയിച്ച് ഇരുപതാം ദിവസം രാജിവച്ചത് തെറ്റായ നടപടിയാണെന്നും ആരോഗ്യകരമല്ലാത്ത പ്രവണതയാണെന്നും ഇടതുപാർട്ടികൾ […]
Read more

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്ന വാർഡുകൾ ഉൾപ്പെടെയാണ് 38 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനും ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ഫാത്തിമ തഹ്‌ലിയ, സുധീർ ഷാ പാലോട്, ദീപക് ജോയ്, ടി.എം. ശശി, സുമേഷ് അച്യുതൻ, വിനു […]
Read more

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഏകോപന ചുമതല എ പി അനില്‍കുമാറിന്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും. ഏപ്രില്‍ ഒടുവിലോ മെയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix