കോട്ടയം: പൊൻകുന്നത്തെ കള്ളുഷാപ്പിൽ നിന്ന് കള്ളുകുപ്പി മോഷ്ടിച്ചു. ഷാപ്പിന്റെ ഭിത്തിയിലെ വിടവിലൂടെ കമ്പി കടത്തിയാണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് സംശയം. ഒരാൾ കമ്പി ഉപയോഗിച്ച് കള്ളുകുപ്പി പുറത്തേക്ക് എടുക്കുമ്പോൾ മറ്റൊരാൾ ടോർച്ച് തെളിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.




