വയനാട്ടില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു
സുല്‍ത്താന്‍ബത്തേരി: കേണിച്ചിറ കേളമംഗലത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭര്‍ത്താവ് ജില്‍സനെ (42) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. രണ്ടു മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്‍സന്‍ ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാര്‍ജിങ് കേബിള്‍ കൊണ്ട് കഴുത്തില്‍ മുറുക്കുകയായിരുന്നു. പിന്നാലെ തൂങ്ങിമരിക്കാനായി ജില്‍സന്‍ മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് […]
Read more