Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍: വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് തുടരും

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചുരത്തില്‍ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ നിയന്ത്രണങ്ങള്‍ പുന:സ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകള്‍ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Read more

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; കോഴിക്കോട് ജില്ലാ കളക്ടര്‍സ്ഥിതിഗതികള്‍ വിലയിരുത്തി

കോഴിക്കോട്: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് കളക്ടര്‍ പ്രതികരിച്ചത്. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിയുണ്ടായിരുന്നെന്നും സബികളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു, ഒരു സിസ്റ്റം ആയാണ് പ്രവര്‍ത്തിക്കുന്നത് എന്നും കളക്ടര്‍ ആധുനീക ഉപകരണങ്ങള്‍ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ […]
Read more

വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

വയനാട്: മാനന്തവാടിയിൽ രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. രണ്ട് മാസം മുൻപാണ് രണ്ടര വയസ്സുകാരി പീഡനത്തിന് ഇരയായത്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തിറഞ്ഞത്. മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. മാനന്തവാടി പൊലീസ് എത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോ‌ടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് […]
Read more

പണിക്ക് മറു പണി: പ്രിയങ്ക ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കല്‍പ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ബിജെപി. ബിജെപി പട്ടികവര്‍ഗ്ഗമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. മൂന്ന് മാസമായി കാണാനില്ലെന്നാണ് പരാതി. നിരവധി ആളുകള്‍ കൊല്ലപ്പെട്ട ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എംപിയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദന്‍ പള്ളിയറ പരാതിയില്‍ ആവശ്യപ്പെടുന്നത്.
Read more

വയനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി ; എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

സുല്‍ത്താന്‍ബത്തേരി: വയനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ വീണ്ടും നടപടി. വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദം ആയിരിക്കേയാണ് വീണ്ടും തരംതാഴ്ത്തല്‍. വയനാട് സിപിഎമ്മില്‍ വിഭാഗീയതയെന്ന പരസ്യപ്രസ്താവനയിലാണ് നടപടി. കണിയാമ്പറ്റയിലെ അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. വിഭാഗീയത ഉന്നയിച്ച് കണിയാമ്പറ്റയിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റും പുല്‍പ്പള്ളി സി പി എം ഏരിയ കമ്മിറ്റി അംഗവുമായ […]
Read more

ചീരാലിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം; ആശങ്കയിൽ നാട്ടുകാർ

വയനാട്: വയനാട് ചീരാലിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. ഇന്ന് രാവിലെ 9 മണിയോടെയാണ് ചീരാൽ പഴൂർ റോഡിൽ പണിക്കരുപടിയിൽ വെച്ച് പ്രദേശവാസി ജിതേഷ് കടുവയെ കണ്ടത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുണ്ടക്കൊല്ലിയിലും കടുവയെ കണ്ടതായി സൂചനകളുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ചീരാൽ മേഖലയിൽ കടുവാ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടത് നാട്ടുകാരിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പും പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. […]
Read more

ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

താമരശ്ശേരി: പുതുപ്പാടിയില്‍ ലഹരിക്കടിമയായ യുവാവ് മാതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. സഫിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റമീസ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നുവെന്നുമാണ് വിവരം. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
Read more

കേരളത്തിലെ അടുത്ത സ്റ്റാർട്ടപ് ഹബ്ബ് ആയി വയനാട്

വയനാടിനെ അടുത്ത സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സ്റ്റാർട്ടപ് ഇന്ത്യ. കൊച്ചിയിൽ നടന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവലിലാണ് പുതിയ പ്രഖ്യാപനം. ദേശീയ തലത്തിൽ ‘Aspirational Districts Programm’e (ADP) ലിസ്റ്റിൽ ഉൾപ്പെട്ട കേരളത്തിലെ ഒരേയൊരു ജില്ല വായനാടാണ്. ഇതേത്തുടർന്നാണ് മലയോര ജില്ലയെ ‘കൈപിടിച്ചുയർത്താൻ’ തീരുമാനമുണ്ടായത്. വയനാട്ടിലെ ടയർ II/III പ്രദേശങ്ങളിൽ ഇൻക്യുബേഷൻ സെന്ററുകൾ വികസിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുമെന്ന് സ്റ്റാർട്ടപ് ഇന്ത്യ മേധാവി മമത വെങ്കടേഷ് അറിയിച്ചു. കേരള സർക്കാരുമായും, ആത്മനിർമർ ഭാരത് പോലെയുള്ള കേന്ദ്ര പദ്ധതികളുമായും […]
Read more

വയനാട്ടില്‍ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കല്പറ്റ: കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ പൂവന്നിക്കുംതടത്തിൽ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. കോഴിഫാമിൽ മൃഗങ്ങൾ കടക്കുന്നത് തടയാനായി വേലിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഷോക്കേറ്റത്. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. കരിങ്കണ്ണിക്കുന്നിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് […]
Read more

വയനാട് ചീരാലില്‍ വീണ്ടും പുലി: വളര്‍ത്തുനായയെ കടിച്ചുകൊന്നു

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലി ഇറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചു കൊന്നു. നായയുടെ ജഡം പകുതി ഭക്ഷിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix