Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wayanad

വയനാട് തുരങ്ക പാത നിർമ്മാണം തുടരാം: ഹൈക്കോടതി

വയനാട്: വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിയാണ് തള്ളിയത്. തുരങ്ക പാത നിർമ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കിഫ്ബി ധനസഹായത്താൽ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിർമാണം നടക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം […]
Read more

കടുവയ്ക്കായി തിരച്ചിൽ തുടരുന്നു

വയനാട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ലൈവ് കാമറയടക്കം സ്ഥാപിച്ചാണ് തിരച്ചിൽ. അതിനിടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ […]
Read more

ഇൻഫാം രജത ജൂബിലി; താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥ ഇന്ന്

കോഴിക്കോട്: ഇൻഫാം രജത ജൂബിലിയോടനുബന്ധിച്ച് താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥയും ദീപശിഖ പ്രയാണവും ഇന്ന് നടക്കും. കൂരാച്ചുണ്ട്, പുല്ലൂരാംപാറ, കോടഞ്ചേരി എന്നിവിടങ്ങളിലാണ് ജാഥാ പ്രയാണം. രാവിലെ 6.30 ന് കുരാച്ചുണ്ട് ഫൊറോന ദേവാലയത്തിൽ ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് ‌മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ഇൻഹാം മുൻ ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാലിൻ്റെ കബറിട്ത്തിൽ ഒപ്പീസ്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ജാഥാ ക്യാപ്റ്റൻ സ്ക‌റിയ നെല്ലംകുഴിക്ക് ദീപശിഖ കൈമാറുന്നതോടെ […]
Read more

താമരശ്ശേരി ചുരത്തിൽ ക്രയിൻ മറിഞ്ഞു; രൂക്ഷമായ ഗതാഗത തടസ്സം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ മരം കയറ്റുന്നതിനിടെ ക്രെയിൻ മറിഞ്ഞു. സാരമായ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ മറിഞ്ഞത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. നിലവിൽ ലക്കിടിയിൽ കവാടത്തിൽ നിന്നും താഴേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. ക്രെയിൻ മറിഞ്ഞ സ്ഥലത്ത് റോഡിലേക്ക് ഓയിൽ ഒഴുകിയത് കാരണം വാഹനങ്ങൾ കടന്ന് പോവുകയില്ല. ഓയിൽ റോഡിൽ നിന്നും നീക്കം ചെയ്യാൻ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിൽപെട്ട ക്രെയിൻ ഉയർത്താനുള്ള ക്രെയിൻ എത്തുന്നതേയുള്ളു. ചുരത്തിലുള്ള ഗതാഗത തടസം […]
Read more

ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു

കോഴിക്കോട്: ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു. ഗതാഗത തടസങ്ങൾ നിലവിൽ ഇല്ല. പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്തുമാറ്റുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാര വാഹനങ്ങളും നാടുകാണി ചുരം വഴിയോ അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു പോകേണ്ടതാണ്.
Read more

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും

കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും. താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസപ്പെടും. എയർപോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു
Read more

ലഹരിക്കടത്തിലെ മുഖ്യകണ്ണി ഡൽഹിയിൽ പിടിയിൽ

വയനാട്: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുൻ എൻജിനീയർ വയനാട് പോലീസിൻ്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) ആണ് അറസ്റ്റിലായത്. അതിസാഹസികമായ നീക്കത്തിനൊടുവിൽ സൗത്ത് ന്യൂ ഡൽഹിയിലെ കാൺപൂർ രാജുപാർക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 26-ന് പുലർച്ചെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. തിരുനെല്ലി സ്റ്റേഷനിലെ ലഹരി റിമാൻഡിലായിരുന്ന ഇയാൾ, വിവാഹാവശ്യത്തിനെന്ന […]
Read more

ജഷീറുമായി സംസാരിച്ചു; പ്രശ്നം രമ്യമായി പരിഹരിക്കും: ഒ ജെ ജനീഷ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലുമായി സംസാരിച്ചതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. ജഷീറിന് പറയാനുള്ളതെല്ലാം കേട്ടു. പ്രശ്നങ്ങള്‍ രമ്യയമായി പരിഹരിക്കും. നിലവില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും ജനീഷ് പറഞ്ഞു. വയനാട് കോണ്‍ഗ്രസിലെ സീറ്റുതര്‍ക്കങ്ങളില്‍ ഉടക്കിയായിരുന്നു ജഷീര്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. തോമാട്ടുചാലില്‍ മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജഷീര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ജഷീറിന്റെ പേരുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിമതനായി […]
Read more

പുതുവസ്ത്രവുമായി എന്‍എസ്എസ്; അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ട്രൈബല്‍ സ്‌കൂള്‍ യാത്ര

കോഴിക്കോട് : സേവനത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്ന് ഓര്‍മിപ്പിച്ച് വയനാട്ടിലേക്ക് നടത്തിയ എന്‍എസ്എസ് യാത്ര വേറിട്ടൊരു അനുഭവമായി. വടകര എംയുഎം വിഎച്ച്എസ്എസ് സ്‌കൂളിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍ വയനാട് മട്ടിലയത്തുള്ള വിവേകാനന്ദ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളിലേക്ക് സ്‌നേഹോപഹാരങ്ങളുമായി സന്ദര്‍ശനം നടത്തുകയായിരുന്നു. ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച പുതിയ വസ്ത്രങ്ങളും പലഹാരങ്ങളും സമ്മാനിക്കാനാണ്‌ സംഘം വയനാട്ടിലെത്തിയത്. രാവിലെ സ്‌കൂളിലെത്തിയ വളണ്ടിയര്‍മാര്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ആദിവാസി നൃത്തങ്ങളും പാട്ടുകളും അവതരിപ്പിച്ചുകൊണ്ടാണ് […]
Read more

മാനന്തവാടിയിൽ ഇരുമുന്നണിക്കും വേണ്ടി പോരിനിറങ്ങുന്നത് സഹോദരങ്ങൾ

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ ചെറ്റപ്പാലം വാർഡ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ കൗതുകകരമായ ഒരു പോരാട്ടത്തിനൊരുങ്ങുകയാണ്. സഹോദരങ്ങൾ തമ്മിലാണ് ഇവിടെ പ്രധാന മത്സരം. നഗരസഭയിലെ 24-ാം വാർഡാണ് ചെറ്റപ്പാലം. യുഡിഎഫ് പാനലിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി ഇറക്കിയത് ചാത്തമ്പത്ത് കുഞ്ഞബ്ദുള്ളയെയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ സി. ആബുട്ടിയാണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി. ജ്യേഷ്ഠൻ കുഞ്ഞബ്ദുള്ളയ്ക്ക് ഇത് കന്നിയങ്കമാണെങ്കിലും രണ്ടു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച പരിചയസമ്പത്തുണ്ട് അനുജൻ ആബുട്ടിക്ക്. 1967-ൽ മാനന്തവാടി ഗവ. ഹൈസ്കൂളിൽ എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ദുള്ളയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix