Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻഫാം രജത ജൂബിലി; താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥ ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഇൻഫാം രജത ജൂബിലിയോടനുബന്ധിച്ച് താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥയും ദീപശിഖ പ്രയാണവും ഇന്ന് നടക്കും. കൂരാച്ചുണ്ട്, പുല്ലൂരാംപാറ, കോടഞ്ചേരി എന്നിവിടങ്ങളിലാണ് ജാഥാ പ്രയാണം. രാവിലെ 6.30 ന് കുരാച്ചുണ്ട് ഫൊറോന ദേവാലയത്തിൽ ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് ‌മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ഇൻഹാം മുൻ ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാലിൻ്റെ കബറിട്ത്തിൽ ഒപ്പീസ്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ജാഥാ ക്യാപ്റ്റൻ സ്ക‌റിയ നെല്ലംകുഴിക്ക് ദീപശിഖ കൈമാറുന്നതോടെ ജാഥയ്ക്ക് തുടക്കമാകും.

രാവിലെ എട്ടിന് കൂരാച്ചുണ്ട് പാരിഷ് ഹാളിൽ ചേരുന്ന സമ്മേളനത്തി ഇന്നൽ ഇൻഫാം മലബാർ റീജിയണ ൽ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിക്കും. സമ്മേളനം മാർ റെമിജി യോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസെൻ്റ് കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഇൻഫാം താമരശേരി കാർഷിക ജില്ലാ പ്രസിഡൻ്റ് ബ്രോണി നമ്പ്യാപറമ്പിൽ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇൻഫാം താമരശേരി കാർഷിക ജില്ലാ ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്,സ്കറിയ നെല്ലംകുഴി എന്നിവർ പ്രസംഗിക്കും.

9.15ന് പ്രയാണം പുല്ലൂരാംപാറയിലേക്ക് പുറപ്പെടും. 11ന് പുല്ലൂരാംപാറ പാരിഷ് ഹാളിൽ സ്വീകരണം. പുല്ലൂരാംപാറ ഇടവക വികാരി ഫാ. കുര്യാ ക്കോസ് മുഖാലയിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസഫ് കാവനാടി അധ്യക്ഷത വഹിക്കും. ഫാ. ജോസ് പെണ്ണാപറമ്പിൽ, സ്‌കറിയ നെല്ലം കുഴി എന്നിവർ പ്രസംഗിക്കും. 11.30ന് ജാഥ കോടഞ്ചേരിയിലേക്ക് പുറപ്പെടും. 12ന് കോടഞ്ചേരിയിൽ സ്വീകരണവും സമ്മേളനവും നടക്കു.

കോടഞ്ചേരിയിൽ ഇൻഫാം താമരശേരി കാർഷിക ജില്ലാ സെക്രട്ടറി മാർട്ടിൻ സ്വാഗതം പറയുന്ന യോഗത്തിൽ ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷത വഹിക്കും. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് ജാഥ വയനാട്ടിലേക്ക് യാത്ര തിരിക്കുമെന്ന് ഇൻഫാം ഭാരവാഹികൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer