കോഴിക്കോട് : സേവനത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്ന് ഓര്‍മിപ്പിച്ച് വയനാട്ടിലേക്ക് നടത്തിയ എന്‍എസ്എസ് യാത്ര വേറിട്ടൊരു അനുഭവമായി.
വടകര എംയുഎം വിഎച്ച്എസ്എസ് സ്‌കൂളിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍ വയനാട് മട്ടിലയത്തുള്ള വിവേകാനന്ദ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളിലേക്ക് സ്‌നേഹോപഹാരങ്ങളുമായി സന്ദര്‍ശനം നടത്തുകയായിരുന്നു.
ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച പുതിയ വസ്ത്രങ്ങളും പലഹാരങ്ങളും സമ്മാനിക്കാനാണ് സംഘം വയനാട്ടിലെത്തിയത്.
രാവിലെ സ്‌കൂളിലെത്തിയ വളണ്ടിയര്‍മാര്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ആദിവാസി നൃത്തങ്ങളും പാട്ടുകളും അവതരിപ്പിച്ചുകൊണ്ടാണ് ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ അതിഥികളെ വരവേറ്റത്.
സൗഹൃദത്തിന്റെ മണിക്കൂറുകള്‍ക്ക് ശേഷം ഇരു സ്‌കൂളിലെയും കുട്ടികള്‍ ഒന്നിച്ചു ചേര്‍ന്ന് സമീപ പ്രദേശങ്ങളിലേക്ക് ചെറിയ ട്രക്കിങ്ങിനു പോയത് സന്ദര്‍ശനത്തിന് സാഹസികമായ പകിട്ടേകി.
സ്‌നേഹോപഹാരങ്ങള്‍ കൈമാറുന്ന ചടങ്ങില്‍ വിവേകാനന്ദ ട്രൈബല്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പുരുഷോത്തമന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഷംസീര്‍, ശ്രീരാഗ്.കെ.പി, അഞ്ചുശ്രീ, രത്‌നപ്രിയ, അനു.എന്‍.സി, ഗ്രീഷ്മ, അഞ്ജന, സുമിത, ബിനി, എന്‍എസ്എസ് വളണ്ടിയര്‍മാരായ തന്‍വീര്‍ സിയാസ്, ഫാത്തിമത് റിസ്വാന, ആദിത്യന്‍, ഷഹാറാസ്, മുനവിര്‍, ദേവതീര്‍ഥ എന്നിവര്‍ സംസാരിച്ചു.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷമാണ് എന്‍എസ്എസ് സംഘം മടങ്ങിയത്. വടകരയിലെ ടീമിന് വയനാട്ടില്‍ ലഭിച്ച ഈ അനുഭവങ്ങള്‍ അവരുടെ സേവന യാത്രയിലെ ഏറ്റവും മികച്ച അധ്യായമായി മാറും.




