Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NSS

‘സുകുമാരൻ നായർ അഞ്ഞൂറാൻ’; രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

ഇടുക്കി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ ‘ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽനിന്ന് രക്ഷിക്കണം’ എന്ന് ഗണേഷ് കുമാർ പറഞ്ഞു. സംഘടനയെ ‘എം.എസ്.എസ്’ (മക്കൾ സർവീസ് സൊസൈറ്റി) ആക്കി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒരു ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതെന്നും ഗണേഷ് കുമാർ ആരോപിച്ചു. കോൺഗ്രസ് മന്ത്രിമാരെ ഇതേ രീതിയിൽ സ്വീകരിക്കാറുണ്ടോയെന്നും അദ്ദേഹം […]
Read more

വിദ്യാഭ്യാസ രംഗത്ത് എന്‍എസ്എസിന്റെ സംഭാവന നിസ്തുലം: എന്‍ ഷംസുദ്ദീന്‍

കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി എൻഎസ്എസ് ആസ്ഥാനത്തും എത്തിയത്. സംസ്ഥാനത്ത് സൗഹൃദപൂർണമായ അന്തരീക്ഷം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും സന്ദർശനത്തിന് ശേഷം മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എൻഎസ്എസിന്റെ സംഭാവന വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. നൂറുകണക്കിന് സ്കൂളുകളും കോളേജുകളും എൻഎസ്എസ് നല്ല രീതിയിൽ നടത്തുന്നുണ്ട്. നിലവിലെ വിദ്യാഭ്യാസ വിഷയങ്ങളെക്കുറിച്ചുള്ള […]
Read more

സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമം ഹീനമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിലെ പൊതുസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണെന്നും അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തന്നെ കാണാൻ എത്തുന്നവരോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾ വളരെ ഹീനമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഓരോ […]
Read more

മുഖ്യമന്ത്രി സമയം തന്നില്ല’; വിമർശനവുമായി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇനി മുഖ്യമന്ത്രിയുടെ “കാലുപിടിക്കാൻ” പോകില്ലെന്നും, ആവശ്യങ്ങൾ ഉന്നയിക്കാൻ ആരുടെയും പിന്നാലെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്‌സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നാണ് ആരോപണം. പെരുന്നയിൽ ചേർന്ന എൻഎസ്എസിന്റെ വാർഷിക ബജറ്റ് യോഗത്തിൽ സംസാരിക്കവെയാണ് സുകുമാരൻ നായർ മുഖ്യമന്ത്രിക്കെതിരെ […]
Read more

ആര് മുഖ്യമന്ത്രിയായാലും NSSന് പ്രശ്‌നമില്ലെന്ന് ജി സുകുമാരന്‍ നായര്‍

കോട്ടയം: ആരു മുഖ്യമന്ത്രിയായാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് പ്രത്യേക ചോയ്സൊന്നുമില്ല. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയം മുതല്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു. കോണ്‍ഗ്രസിന് ഇങ്ങനെയൊരു ഭൂരിപക്ഷം കിട്ടിയത് ജനങ്ങള്‍ സഹകരിച്ചിട്ടാണ്, അല്ലാതെ മുഴുവന്‍ കോണ്‍ഗ്രസുകാരാണ് വോട്ടു […]
Read more

ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ എൻഎസ്എസ് സുപ്രീം കോടതിയിൽ ഉന്നയിച്ച വാദങ്ങളെ ശക്തമായി തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ പ്രവേശനം ആരെക്കൊടുക്കണമെന്നത് ആ മതവിഭാഗം തന്നെ തീരുമാനിക്കണമെന്ന എൻഎസ്എസ് നിലപാടിനെ ബോർഡ് എതിർത്തു. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി, എട്ട് പേജുള്ള വിശദമായ കുറിപ്പ് ഭരണഘടനാ ബെഞ്ചിന് സമർപ്പിച്ചു. പൊതുക്ഷേത്രങ്ങളിൽ ജാതിയുടേയോ വർഗ്ഗത്തിന്റേയോ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും ബോർഡ് വ്യക്തമാക്കി. അതേസമയം, […]
Read more

ഗണേഷ് കുമാര്‍ അധ്യക്ഷനായ NSS പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു

കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റായ എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. കോറം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ ചുമതല തങ്കപ്പന്‍ പിളള ചെയര്‍മാനായുളള കമ്മിറ്റിക്കാണ്. പത്ത് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചിരുന്നു. യൂണിയന്റെ ഏതാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ജനറല്‍ ബോഡിയില്‍ ഗണേഷ് കുമാര്‍ തുടരും. ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനുളളില്‍ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ പത്തുപേരാണ് രാജിവെച്ചത്. […]
Read more

നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ച

മലപ്പുറം: ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച ഫെയർവെൽ പാർട്ടി വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശംസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരൂർ തഹസിൽദാർ സി കെ ആഷിഖ് മുഖ്യാതിഥിയായിരുന്നു. പി. ടി . എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഐ പി പോക്കർ, അധ്യാപകരായ പി ജയദേവൻ , ടി […]
Read more

ഐക്യത്തിന് ഫുൾസ്റ്റോപ്പ് ഇട്ട് സുകുമാരൻ നായർ

എൻഎസ്എസിനെ കൂടെ കൂട്ടാനുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രതീക്ഷ കഴിഞ്ഞ ദിവസം കേരളം കണ്ടതാണ്. സാമുദായിക ഐക്യത്തിനോട് നോ പറഞ്ഞു എൻഎസ്എസ്, എസ്എൻഡിപിയെ അകറ്റി നിർത്തിയെങ്കിലും വീണ്ടും അടുക്കാനുള്ള പ്ലാനുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്ലാൻ പാടെ തകർക്കുന്ന പ്രതികരണവുമായി ഇപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്നങ്ങൾ രാഷ്ട്രീയപരമല്ലെന്നും അത് വ്യക്തിപരമായ വിരോധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സതീശനോടുള്ള എതിർപ്പ് കോൺഗ്രസ് പാർട്ടിയോടുള്ള മൊത്തത്തിലുള്ള വിരോധമായി […]
Read more

തരിശുനിലത്ത് പൊന്നണിയിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ

കോട്ടയം: കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പുമായി രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ തരിശുനിലത്ത് നൂറുമേനി വിളയിച്ചു. രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ കൊണ്ടാട് വാർഡിലെ ചൂരവേലിൽ പാടത്താണ് വിദ്യാർത്ഥികൾ നെൽകൃഷി നടത്തിയത്. നാശോന്മുഖമാകുന്ന നെൽവയലുകളെ പുനരുജ്ജീവിപ്പിക്കാനും ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതാനുമാണ് ഈ മാതൃകാപരമായ പദ്ധതിക്ക് വിദ്യാർത്ഥികൾ തുടക്കമിട്ടത്. പൂർണ്ണമായും ജൈവരീതിയിൽ, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷി പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ‘കന്നും കുളമ്പൻ’ എന്ന നാടൻ വിത്തിനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പ്രകൃതികൃഷി പ്രചാരകനായ മധു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix