Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NSS

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് ‘സ്നേഹസ്പർശം’ സംഘടിപ്പിച്ചു

തൃശ്ശൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന ക്യാമ്പ് “സ്നേഹസ്പർശം” സംഘടിപ്പിച്ചു. ഗുരുവായൂർ നെമിനി പാലിയത്ത് കോളനിയിൽ നടന്ന ക്യാമ്പ് വാർഡ് കൗൺസിലർ എം.വി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൾ സിസ്റ്റർ നിർമ്മൽ മരിയ അധ്യക്ഷത വഹിച്ചു. സമാപനദിന യോഗത്തിൽ പ്രിൻസിപ്പൾ സിസ്റ്റർ ജെന്നി തെരേസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീരഞ്ജിനി, സിസ്റ്റർ ഡാനി മരിയ, പി.ടി.എ വൈസ് പ്രസിഡന്റ് ജിഷോ എസ്. പുത്തൂർ, ശിവദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് […]
Read more

തിരികെയുമായി എൻഎസ്എസ് വളണ്ടിയർമാർ

തൃശ്ശൂർ : ജിഎച്ച്എസ് കടവല്ലൂരിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തിരികെ’ പരിപാടിയുടെ ഭാഗമായി അക്കിക്കാവ് ദീനബന്ധു വൃദ്ധ സദനം സന്ദർശിച്ചു. അന്തേവാസികളുമായി കുട്ടികൾ ചേർന്ന് സംസാരിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, കൂട്ടമായി ഭക്ഷണം കഴിക്കുകയും ചെയ്തു. ദീനബന്ധു മിഷൻ ഡയറക്ടർ ഫാദർ ലിനു ജോർജ് മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് വളണ്ടിയർമാരോട് വിശദീകരിച്ചു.പരിപാടികൾക്ക് അങ്കറിംഗ് നിർവഹിച്ചത് മീഡിയ ലീഡർ ആര്യ കെ.എ.യാണ്. ഹർഷയാണ് സ്വാഗതം നിർവഹിച്ചത്. നന്ദി രേഖപ്പെടുത്തിയത് അൻസില ഫാത്തിമ.വളണ്ടിയർ ലീഡർമാരായ ഗായത്രി ബാബു, റാസിക് […]
Read more

എസ്‌.ഐ.ആർ ഹെൽപ്പ്‌ ഡെസ്‌കിൽ സേവനവുമായി എൻ.എസ്‌.എസ് വോളന്റിയേഴ്‌സ്

കോഴിക്കോട്: വോട്ടർമാരുടെ എസ്‌.ഐ.ആർ ബന്ധപ്പെട്ട ഫോറങ്ങൾ പൂരിപ്പിക്കാനും ബി.എൽ.ഒ മാരെ സഹായിക്കാനുമായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പ്രത്യേക ഹെൽപ്പ് ഡെസ്‌ക് തുറന്നു. രാവിലെ 10 മുതൽ വൈകിട്ട് വരെ പ്രവർത്തിച്ച ഹെൽപ്പ് ഡെസ്‌കിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പഴയ എസ്‌.ഐ.ആർ ലിസ്റ്റുകൾ കണ്ടെത്തൽ, വിവരത്തിലെ തെറ്റുകൾ തിരുത്തൽ, പുതുക്കിയ എൻട്രികൾ സൃഷ്ടിക്കൽ തുടങ്ങിയവ കമ്പ്യൂട്ടർ സഹായത്തോടെ വിദ്യാർത്ഥികൾ നിർവഹിച്ചു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ രഞ്ജിത് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു മുഴുവൻ പ്രവർത്തനങ്ങളും. സേവന മനോഭാവത്തോടെ […]
Read more

പുതുവസ്ത്രവുമായി എന്‍എസ്എസ്; അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ട്രൈബല്‍ സ്‌കൂള്‍ യാത്ര

കോഴിക്കോട് : സേവനത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്ന് ഓര്‍മിപ്പിച്ച് വയനാട്ടിലേക്ക് നടത്തിയ എന്‍എസ്എസ് യാത്ര വേറിട്ടൊരു അനുഭവമായി. വടകര എംയുഎം വിഎച്ച്എസ്എസ് സ്‌കൂളിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍ വയനാട് മട്ടിലയത്തുള്ള വിവേകാനന്ദ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളിലേക്ക് സ്‌നേഹോപഹാരങ്ങളുമായി സന്ദര്‍ശനം നടത്തുകയായിരുന്നു. ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച പുതിയ വസ്ത്രങ്ങളും പലഹാരങ്ങളും സമ്മാനിക്കാനാണ്‌ സംഘം വയനാട്ടിലെത്തിയത്. രാവിലെ സ്‌കൂളിലെത്തിയ വളണ്ടിയര്‍മാര്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ആദിവാസി നൃത്തങ്ങളും പാട്ടുകളും അവതരിപ്പിച്ചുകൊണ്ടാണ് […]
Read more

വോട്ടവകാശം; എൻ.എസ്.എസ് ബോധവൽക്കരണ പരിപാടി നടത്തി

zകോഴിക്കോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി – യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഉത്തരവാദിത്തമുള്ള വോട്ടവകാശ വിനിയോഗം, യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം, അരാഷ്ട്രീയ ചുറ്റുപാടിൽ എങ്ങനെ രാഷ്ട്ര ബോധവും രാഷ്ട്രീയവും കൈകാര്യം ചെയ്യണം എന്നിവയെ അടിസ്ഥാനമാക്കി സാമൂഹ്യപ്രവർത്തകയും, ചരിത്ര അധ്യാപികയുമായ നജ്വ ഹനീന കുറുമാടൻ വിദ്യാർത്ഥികളുമായി സംവദിച്ചു. […]
Read more

മന്നവും ശങ്കറും ജീവിച്ചിരുന്നെങ്കില്‍ സമരം നയിച്ചേനെ: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: മന്നത്തു പത്മനാഭനും ആര്‍. ശങ്കറും ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്കെതിരെ ജനകീയ സമരം നയിക്കുമായിരുന്നു.ശബരിമലയില്‍ 1950 ജൂണ്‍ 15 ന് അഗ്‌നിബാധയുണ്ടായതിനു ശേഷമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഥമ പ്രസിഡണ്ട് മന്നത്തു പത്ഭനാഭന്‍, ബോര്‍ഡ് അംഗം ആര്‍. ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്ര നവീകരണം നടത്തിയത്. 1951 മേയ് 18 ന് പുതിയ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. പതിനെട്ടാം പടിയുടെ പുനര്‍നിര്‍മ്മാണവും നടത്തി. ദ്വാരപാലക ശില്‍പങ്ങളും അക്കാലത്താണ് ഉണ്ടായത്. 1958-ല്‍ കമ്മ്യൂണിസ്റ്റു ഭരണത്തില്‍ ദേവസ്വം ബോര്‍ഡ് […]
Read more

എന്‍എസ്എസ്-യുഡിഎഫ് ബന്ധം; ആവശ്യമെങ്കില്‍ മധ്യസ്ഥതക്ക് ശ്രമിക്കും: മുസ്ലിം ലീഗ്

മലപ്പുറം: എന്‍എസ്എസ് നിലപാടില്‍ മാറ്റം വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം. വേണമെങ്കില്‍ മധ്യസ്ഥതക്ക് ലീഗ് മുന്‍കൈയ്യെടുക്കും. ചര്‍ച്ച ചെയ്യേണ്ടിടത്ത് ചര്‍ച്ച ചെയ്യും. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗിനെ മാസങ്ങള്‍ക്ക് മുന്‍പ് പ്രശംസിച്ച വ്യക്തിയാണ് എംവി ഗോവിന്ദന്‍. മുസ്ലിം ലീഗിന് ഒരു […]
Read more

എൻഎസ്എസിനെ തണുപ്പിക്കാൻ കോൺഗ്രസ്; കെപിസിസി നേതൃത്വം ചർച്ച നടത്തും

തിരുവനന്തപുരം: എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കോൺഗ്രസ്. കെപിസിസി നേതൃത്വം എൻഎസ്എസുമായി ചർച്ച നടത്തും. വിശ്വാസ പ്രശ്നത്തിൽ ഉറച്ച് നിലപാടാണ് എടുത്തതെന്ന് എൻഎസ്എസിനെ ഓർമ്മിപ്പിക്കാനാണ് കെപിസിസി യുടെ ശ്രമം. എൻഎസ്എസ് നേതൃത്വത്തെ വിമർശിക്കില്ലെന്നും വിശ്വാസ പ്രശ്നത്തിൽ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരുമെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. സർക്കാരിന്റെ വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് ഇന്നലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസീന്റെ നീക്കം. ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് […]
Read more

അയ്യപ്പ സംഗമം; നിലപാട് വ്യക്തമാക്കി എന്‍എസ്എസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കില്ലെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കില്‍ നല്ലത്. സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിര്‍ദേശവും എന്‍എസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരന്‍ നായര്‍ സമിതിയില്‍ അയ്യപ്പ ഭക്തര്‍ വേണമെന്നും നിര്‍ദ്ദേശിച്ചു. നിലവില്‍ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയില്‍ മന്ത്രിമാരുമാണ് അംഗങ്ങള്‍. അതേസമയം, […]
Read more

നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താല്‍ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക്

തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് കോഡിനേറ്ററുടെ താല്‍ക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക് നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഡോ. ആര്‍ എന്‍ അന്‍സറിന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നാണ് നിയമനം. കൊല്ലം ശ്രീനാരായണ വനിതാകോളേജില്‍ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ദേവിപ്രിയ. നിലവില്‍ നാഷണല്‍ സര്‍വീസ് സ്‌കീം കൊല്ലം ജില്ലാ കോഡിനേറ്ററാണ് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix