Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NSS

വെള്ളാപ്പള്ളിയുടേത് പുതിയ തന്ത്രം ?

എൻഎസ്എസിനെ കൂടെ കൂട്ടാനുള്ള പ്രതീക്ഷ കൈവിടാതെയാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും നിൽക്കുന്നത്. സാമുദായിക ഐക്യത്തിനോട് നോ പറഞ്ഞു എൻഎസ്എസ്, എസ്എൻഡിപിയെ അകത്തി നിർത്തിയെങ്കിലും വീണ്ടും അടുക്കാനുള്ള പ്ലാനുമായി വെള്ളാപ്പള്ളി മുന്നോട്ട് തന്നെയാണ്. മത ന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭൂരിപക്ഷ ജനവിഭാഗം അവഗണിക്കപ്പെട്ടുവെന്നും സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി. എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാഥത്തിലാണ് വെള്ളാപ്പള്ളിയുടെ ലേഖനം ശ്രദ്ധേയമായത്. ജാതി പറഞ്ഞ് പോരാടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അത്തരം […]
Read more

എൻഎസ്എസ് പിന്മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ: വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഎസ്എസ് എസ്എൻഡിപി ഐക്യനീക്കത്തില്‍ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ ഇടപെടലാണെന്ന് വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം രാഷ്ട്രീയ ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുള്ളതായി ഇപ്പോഴും കരുതുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു. പിന്മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിൽ നിന്ന് പിന്മാറിയതിന്‍റെ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ തള്ളിപ്പറയാനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നില്ലെന്നും സുകുമാരൻ നായർ നിഷ്കളങ്കനാണ്, […]
Read more

സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനും, എസ്എൻഡിപിക്ക് മുസ്ലീം വിരോധമില്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചല്ലെന്ന് എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യം എന്നത് കൊണ്ട് കോവലം നായർ, ഈഴവ ഐക്യമല്ല പറഞ്ഞതെന്നും ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ നടന്ന എസ്എൻ ട്രസ്റ്റ് യോഗത്തിൽ സംസാരിക്കെയാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ‘ഐക്യനീക്കം തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. എനിക്ക് ഒരുപാട് പിൻബലം തന്ന വ്യക്തയാണ് സുകുമാരൻ […]
Read more

എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ്

തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍ എസ് എസ് പിന്മാറി. ഇന്ന് ചേര്‍ന്ന എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡാണ് എസ് എന്‍ ഡി പിയുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് എന്‍ എസ് എസ് വിലയിരുത്തല്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. എന്‍ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും […]
Read more

തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും: സുകുമാരൻ നായർ

കോട്ടയം: എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് ജി സുകുമാരൻ നായർ. എൻ എസ് എസുമായി ഇനി പ്രശ്നം ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട്‌ സ്നേഹത്തോടെ നന്ദി പറയുന്നു. തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും. എൻഎസ്എസ് അടിസ്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം. ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളി നേരിടുന്നു. […]
Read more

ഗുരുവായൂർ എൻഎസ്എസ് കോട്ടപ്പടി 2944-ാം നമ്പർ കരയോഗമന്ദിരത്തിലെ നവീകരിച്ച കരയോഗം ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശൂർ: ഗുരുവായൂർ എൻഎസ്എസ് കോട്ടപ്പടി 2944-ാം നമ്പർ കരയോഗമന്ദിരത്തിന്റെ നവീകരണത്തിന്റെ ഭാഗമായി മുകൾ നിലയിൽ ക്രമീകരിച്ച കരയോഗം ഓഫീസിന്റെ ഉദ്ഘാടനം നടന്നു. കരയോഗത്തിന്റെ ചുമതലകൾ നിർവഹിക്കുന്ന പ്രസിഡന്റ്‌, സെക്രട്ടറിമാരുടെ പേരുകൾ രേഖപ്പെടുത്തിയ ഫലകം എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വനിതാ സമാജം അംഗങ്ങൾ, കരയോഗം ഭാരവാഹികൾ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Read more

മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ എൻഡോവ്മെൻ്റും സ്കോളർഷിപ്പും വിതരണം ചെയ്തു

കോട്ടയം: മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ 2024-25 വർഷത്തെ എൻഡോവ്മെൻ്റുകളുടെയും സ്കോളർഷിപ്പുകളുടെയും വിതരണോദ്ഘാടനം നടന്നു. താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീ. മനോജ് ബി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമുദായമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്കയായി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ചാണ് ഇത്തരം ജീവകാരുണ്യ- വിദ്യാഭ്യാസ പ്രവർത്തനങ്ങൾ യൂണിയൻ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിയന് കീഴിലുള്ള എല്ലാ കരയോഗങ്ങളിൽ നിന്നും പഠനമികവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും, യൂണിയൻ പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും മുൻകാല നേതാക്കളുടെയും […]
Read more

എൻഎസ്എസ് കരയോഗം മന്നം ജയന്തിയാഘോഷവും കുടുംബമേളയും നടത്തി

കോട്ടയം: എൻ എസ് എസ് സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനം ചോഴിയക്കാട് 635-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽ കുടുംബമേളയോടെ മന്നം ജയന്തിയായി  ആഘോഷിച്ചു. ഹരികുമാർ കൊട്ടാരത്തിൽ പതാക ഉയർത്തി ആചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ആഘോഷത്തിൽ പുരാണ പാരായണം, പിറന്നാൾ സദ്യ, ഗാനമേള, ഓട്ടക്കാഞ്ഞിരം കവലയിൽ നിന്ന് കരയോഗമന്ദിരം വരെ ജയന്തിഘോഷയാത്ര എന്നിവയും നടത്തി. ജയന്തിസമ്മേളനം നാട്ടകം, പനച്ചിക്കാട് മേഖലാ കൺവീനർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഴുപതിയഞ്ചു വയസ്സുകഴിഞ്ഞ കരയോഗ വനിതാ സമാജ അംഗങ്ങളെ വാർഡ് […]
Read more

മങ്ങാട്ടുമുറി ജി എൽ പി സ്കൂളിൽ കളിസ്ഥലം ഒരുക്കി എൻഎസ്എസ് വിദ്യാർഥികൾ മാതൃകയായി

മലപ്പുറം: ഒളവട്ടൂർ എച്ച് ഐ ഒ എച് എസ് എസ് എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജി എൽ പി സ്കൂൾ മങ്ങാട്ടുമുറിയിൽ ഒരുക്കിയ കളി സ്ഥലത്തിൻറെ ഉദ്ഘാടനം പൂർവ്വ അധ്യാപകനും കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. അംഗനവാടി വിദ്യാർത്ഥികളോടൊന്നിച്ചുള്ള ‘സ്നേഹാംഗണം’ പരിപാടി പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. എ നസീറ ഉദ്ഘാടനം നിർവഹിച്ചു. നേരത്തെ ഗ്രാമ സ്വരാജ് പദ്ധതിയുടെയും സ്കൂൾ മുറ്റത്തൊരുക്കിയ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി […]
Read more

മന്നം ജയന്തി നവോത്ഥാനത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

ജനുവരി 2, കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ദിനം. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജന്മദിനം മന്നം ജയന്തിയായി നാം ആചരിക്കുന്നു. കേവലമൊരു സമുദായ നേതാവ് എന്നതിലുപരി, ഇരുപതാം നൂറ്റാണ്ടിലെ കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു മന്നം. അദ്ദേഹത്തിൻ്റെ ജീവിതവും പ്രവർത്തനങ്ങളും കേരളീയ സമൂഹത്തിൽ, പ്രത്യേകിച്ച് നായർ സമുദായത്തിൽ, വരുത്തിയ പരിവർത്തനങ്ങൾ അനവധിയാണ്. സാമൂഹിക പരിഷ്കർത്താവ് സമുദായ പരിഷ്കരണമായിരുന്നു മന്നത്തിൻ്റെ പ്രധാന ലക്ഷ്യം. നായർ സമുദായത്തിലെ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ അദ്ദേഹം ശബ്ദമുയർത്തി. ‘നമ്മുടെ സമുദായം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix