Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മങ്ങാട്ടുമുറി ജി എൽ പി സ്കൂളിൽ കളിസ്ഥലം ഒരുക്കി എൻഎസ്എസ് വിദ്യാർഥികൾ മാതൃകയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഒളവട്ടൂർ എച്ച് ഐ ഒ എച് എസ് എസ് എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജി എൽ പി സ്കൂൾ മങ്ങാട്ടുമുറിയിൽ ഒരുക്കിയ കളി സ്ഥലത്തിൻറെ ഉദ്ഘാടനം പൂർവ്വ അധ്യാപകനും കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. അംഗനവാടി വിദ്യാർത്ഥികളോടൊന്നിച്ചുള്ള ‘സ്നേഹാംഗണം’ പരിപാടി പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. എ നസീറ ഉദ്ഘാടനം നിർവഹിച്ചു.

നേരത്തെ ഗ്രാമ സ്വരാജ് പദ്ധതിയുടെയും സ്കൂൾ മുറ്റത്തൊരുക്കിയ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ഉദ്ഘാടനവും പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഫസീല നാസർ, വാർഡ് മെമ്പർമാരായ സി എം കുഞ്ഞു മുഹമ്മദ്, പി അബൂബക്കർ മാസ്റ്റർ, നിഷാദത്, പ്രിൻസിപ്പൽ ടി കെ ഹംസ മാസ്റ്റർ, ഹെഡ് മാസ്റ്റർമാരായ കെ. അബ്ദുൽ അസീസ്, പി കെ രമേശൻ മാസ്റ്റർ, പിടി എ പ്രസിഡന്റ്‌ മാരായ എം ടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, വി പി അബ്ദുൽ കാദർ, വൈസ് പ്രസിഡന്റ്‌ സി. പ്രമേഷ്, പ്രോഗ്രാം ഓഫീസർ ടി സി എ നാസർ മാസ്റ്റർ, വളണ്ടിയർ ലീഡർമാരായ ഫാത്തിമ ജുമാന, മുഹമ്മദ് അന്ഷിദ്, വിവിധ അദ്ധ്യാപകർ, പി ടി എ ഭാരവാഹികൾ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായി യോഗ, മെഡിറ്റേഷൻ, ഗ്രാമപദം-പ്രകൃതി യാത്ര, വിത്തും കൈക്കോട്ടും, ഡിജിറ്റൽ കൂട്ടുകാർ, പാലിയേറ്റീവ് ബോധവൽക്കരണം, ഗ്രാമ സ്വരാജ്, മെഡിറ്റേഷൻ, കണ്ണ് പരിശോധന ക്യാമ്പ്, ഹരിത സാക്ഷ്യം, ഹരിത കർമ്മ സേനയോടൊപ്പം ഉള്ള ശുചിത്വബോധം പ്രോഗ്രം, വിവിധ ഫാക്കൾട്ടി ഇന്ററാക്ഷൻ, വേരുകൾ തേടി, സ്നേഹാങ്കണം മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണം, കൾച്ചറൽ പ്രോഗ്രാം, സമാപന സംഗമം, ഉപഹാര സമർപ്പണം, കരുതൽ കവചം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.

Recent News

Advertisement
WhiteswanTV Footer