Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ എൻഡോവ്മെൻ്റും സ്കോളർഷിപ്പും വിതരണം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ 2024-25 വർഷത്തെ എൻഡോവ്മെൻ്റുകളുടെയും സ്കോളർഷിപ്പുകളുടെയും വിതരണോദ്ഘാടനം നടന്നു. താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീ. മനോജ് ബി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമുദായമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്കയായി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ചാണ് ഇത്തരം ജീവകാരുണ്യ- വിദ്യാഭ്യാസ പ്രവർത്തനങ്ങൾ യൂണിയൻ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

യൂണിയന് കീഴിലുള്ള എല്ലാ കരയോഗങ്ങളിൽ നിന്നും പഠനമികവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും, യൂണിയൻ പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും മുൻകാല നേതാക്കളുടെയും സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെൻ്റുകളുമാണ് ചടങ്ങിൽ വിതരണം ചെയ്തത്. എൻഎസ്എസ് ഹെഡ് ഓഫീസിൽ നിന്നുള്ള വിദ്യാഭ്യാസ ധനസഹായവും ചടങ്ങിൽ കൈമാറി.

യൂണിയൻ സെക്രട്ടറി ശ്രീ. കെ.എൻ. സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. വനിതാ യൂണിയൻ പ്രസിഡൻ്റ് ശ്രീമതി സിന്ധു ബി. നായർ ആശംസ പ്രസംഗം നടത്തി. യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ.ഒ. വിജയകുമാർ, ജി. ജയകുമാർ, എൻ. ഗോപകുമാർ, എൻ. ഗിരീഷ് കുമാർ, കെ.എൻ. ഗോപിനാഥൻ നായർ, പി.ജി. സുരേഷ്, സോമനാഥൻ നായർ അക്ഷയ, എം.പി. വിശ്വനാഥൻ നായർ എന്നിവരും വനിതാ യൂണിയൻ ഭാരവാഹികളായ ചിത്രലേഖ വിനോദ് (സെക്രട്ടറി), അനു എസ്. നായർ (ഖജാൻജി), അംഗങ്ങളായ ഇന്ദിര സതീഷ്, സന്ധ്യ എസ്. നായർ, ബിബിത ദിലീപ്, ലത ദിലീപ്, മായ സുദർശൻ, രേണു ബി., മംഗളം സോമശേഖരൻ, ലേഖ പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യൂണിയൻ ഇൻസ്പെക്ടർ ശ്രീ. കെ.എ. അഖിൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Advertisement
WhiteswanTV Footer