വാഗ്ദാനങ്ങൾ പാഴായി; പാലായിൽ ഓട്ടോ തൊഴിലാളികളെ കൈവിട്ട് യൂണിയൻ നേതാവ്
കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംരക്ഷകനായി ചമഞ്ഞ് അവർക്ക് പുതിയ സ്റ്റാൻഡ് ഉറപ്പാക്കിയെന്ന് പബ്ലിസിറ്റി നൽകിയ ട്രേഡ് യൂണിയൻ നേതാവ് ഒടുവിൽ തൊഴിലാളികളെ പെരുവഴിയിലാക്കിയതായി പരാതി. കെ.ടി.യു.സി നേതാവ് ജോസുകുട്ടി പൂവേലിലിനെതിരെയാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നത്. ടി.ബി റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകൾക്കായി മണർകാട് റോഡിനെയും പ്രധാന വീഥിയെയും ബന്ധിപ്പിക്കുന്ന മറ്റത്തിൽ, പി.സി.ടി ബിൽഡിംഗുകൾക്കിടയിലുള്ള ഇടറോഡാണ് പുതിയ സ്റ്റാൻഡായി നേതാവ് “ഒപ്പിച്ചു” നൽകിയത്. സ്വന്തം ഇടപെടൽ മൂലമാണ് ഈ മാറ്റമെന്ന് അവകാശപ്പെട്ട് വലിയ തോതിൽ പ്രചാരണവും ഇദ്ദേഹം […]
Read more