Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലായുടെ സൗന്ദര്യം കൊടിതോരണങ്ങളിൽ മറയുന്നു; നഗരസഭയുടെ മൗനത്തിനെതിരെ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നഗരത്തെ മനോഹരമാക്കാൻ മുൻ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികൾ രാഷ്ട്രീയ അതിപ്രസരത്തിൽ മുങ്ങുന്നു. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ അവസാന വർഷം അന്നത്തെ ചെയർമാൻ പ്രത്യേക താൽപ്പര്യമെടുത്ത് നവീകരിച്ച റൗണ്ടാനകളും നഗരമധ്യവുമാണ് ഇപ്പോൾ കൊടികളും ഫ്ലക്സുകളും കൊണ്ട് നിറഞ്ഞിരിക്കുന്നത്. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ഈ ഇടങ്ങൾ, പദ്ധതിക്ക് നേതൃത്വം നൽകിയ അതേ രാഷ്ട്രീയ പാർട്ടിയുടെ തന്നെ പ്രചാരണ സാമഗ്രികൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് എന്നത് വൈരുദ്ധ്യമാകുന്നു.

നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സൗന്ദര്യവത്കരണ പദ്ധതികൾ ഇത്തരത്തിൽ നശിപ്പിക്കപ്പെടുമ്പോഴും പുതിയ നഗരസഭാ ഭരണകൂടവും യുവ ചെയർപേഴ്സണും വെറും കാഴ്ചക്കാരായി തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്.

പൊതുവിടങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി വിട്ടുനൽകുന്നതിലൂടെ നഗരസഭയുടെ തനത് ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച വികസന പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുകയാണ് ചെയ്യുന്നത്. നഗരത്തിന്റെ പൈതൃകവും ഭംഗിയും നിലനിർത്തേണ്ട അധികാരികൾ ഇതിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും  ആവശ്യം.

Recent News

Advertisement
WhiteswanTV Footer