തൃശ്ശൂർ: പതിനൊൻപത് വർഷക്കാലം വടക്കാഞ്ചേരി നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ എംഎൽഎ കെ.എസ്. നാരായണൻ നമ്പൂതിരി യുടെ ഇരുപത്തിയെട്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജയശങ്കർ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ എം.എം. അലി അധ്യക്ഷത വഹിച്ചു. കെ.എൻ. ശ്രീധരൻ നമ്പൂതിരിപ്പാട്, എം.എസ്. മണികണ്ഠൻ, ബിജു ജോബ്, സുനിൽ അരുവായി, സോണി സക്കറിയ, സി.സി. മോഹനൻ മാസ്റ്റർ, എം.പി. രാജൻ, വിജയ ഗോപി എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു.
കൊച്ചയപ്പു സക്കറിയ, ടി.കെ. മുഹമ്മദ് കുട്ടി, വി.വി. റെജി, സുബ്രു അയ്നൂർ, കെ.വി. മണികണ്ഠൻ, കെ.കെ. ഇക്ബാൽ, പ്രബി മൂലേപാട്, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.എൻ. പരമേശ്വരൻ നമ്പൂതിരി, ബിജു വാഴപുള്ളി, രമേഷ് അരുവായി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.




