തൃശ്ശൂർ : ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാം ഗുരുവായൂരിലെ രുഗ്മിണി റീജൻസിയിൽ നടന്നു. വിവിധ സാമൂഹിക മേഖലയിലെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മുൻ മിസോറാം ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹവുമായി കൂടുതൽ അടുപ്പം പുലർത്തുന്ന പ്രവർത്തനങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. സാമൂഹിക രംഗത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതോടൊപ്പം, ഭാവി പ്രവർത്തനരേഖയും യോഗത്തിൽ അവതരിപ്പിച്ചു.




