തൃശ്ശൂർ : പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രം ദർശനം നടത്തി. രാവിലെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
തുടർന്ന് ക്ഷേത്ര ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഡി.എ.എം. രാധ, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവർണറെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പലത്തിൽ പ്രവേശിച്ച ഗവർണർ ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി.ശ്രീകോവിലിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയായിരുന്നു ദർശനം.




