ന്യൂഡല്‍ഹി: പാകിസ്ഥാനുമായോ മറ്റേതെങ്കിലും രാജ്യവുമായോ ഉള്ള അമേരിക്കയുടെ ബന്ധം ഒരിക്കലും ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധത്തിന് ഭംഗം വരുത്തുന്ന രീതിയിലായിരിക്കില്ലെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ അടുപ്പം ആശങ്കപ്പെടുത്തുന്നവെന്ന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മാര്‍ക്കോ റൂബിയോ മുംബൈയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാര്‍ അന്തിമ ഘട്ടത്തിലാണെന്നും ചുരുക്കം ചില കാര്യങ്ങളില്‍ മാത്രമാണ് ഇനി തീരുമാനമാകാനുള്ളതെന്നും അദ്ദേഹം അറിയിച്ചു.




